Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി നിവർത്താൻ എന്തിന് കാശ് ചിലവാക്കണം, ഈസി 7 ടിപ്സ്!

Hair Representative Image

മുടി സ്ട്രയിറ്റൻ ചെയ്ത് സ്റ്റെലായി നടക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ ഇങ്ങനെ കൃത്രിമ വഴിയിലൂടെ മുടി നിവർത്തിയിട്ട് ഒടുവിൽ ഉള്ള മുടികൂടി ഇല്ലാതായാലോ? മുടി സ്ട്രയിറ്റൻ ചെയ്യാനിറങ്ങിപ്പുറപ്പെടും മുന്‍പ് പലരും രണ്ടുവട്ടം ചിന്തിക്കുന്നതിന്റെ കാര്യമിതാണ്. എന്നാലിനി പേടിക്കേണ്ട. സുരക്ഷിതമായി മുടി നിവർത്താന്‍ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങളിതാ -

1) പാൽ തന്നെ ബെസ്റ്റ്

ചുരുണ്ട മുടി നിവർത്താൻ പാൽ ഏറ്റവും സഹായകരമാണ്. പഴയ ഒരു സ്പ്രേക്കുപ്പിയിൽ പാൽ നിറച്ച ശേഷം അത് ഉണങ്ങിയ തലമുടിയിലേക്ക് സ്പ്രേ ചെയ്യാം. മുടിയിഴകളിലേക്ക് പാൽ ആഗിരണം ചെയ്യപ്പെടുന്നതിനായി അരമണിക്കൂർ അനുവദിക്കണം. ഇനി ഷാംപൂ ഉപയോഗിച്ചോ അല്ലാതെയോ മുടി കഴുകിക്കോളൂ. വ്യത്യാസം നിങ്ങൾക്കു തന്നെ മനസ്സിലാകും.

2) മുടിക്ക് പാലും തേനും

ഒരു കപ്പ് പാലിൽ തേൻ ചേർത്ത് പേസ്റ്റു രൂപത്തിലാക്കണം. അൽപ്പം കൂടി കൊഴുപ്പ് ലഭിക്കാൻ ഈ മിശ്രിതത്തിൽ വാഴപ്പഴവും അരച്ചു ചേർക്കാം. വാഴപ്പഴം മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായകരമാണ്. ഈ പേസ്റ്റ് തലമുടിയിൽ പുരട്ടി ഒരു മണിക്കൂർ കാത്തിരിക്കാം. മിശ്രിതം നന്നായി ഉണങ്ങിയ ശേഷ മാത്രം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

3) ഒലിവ് ഓയിലും ഗുണകരം

രണ്ടു മുട്ടയെടുത്ത് ഉടച്ച ശേഷം അതിൽ ആവശ്യത്തിന് ഒലിവ് ഓയിൽ ചേർക്കുക. ഇവ നന്നായി കലർത്തണം. മുടിയിഴകള്‍ പൂർണ്ണമായി മൂടത്തക്ക വിധത്തിൽ ഈ മിശ്രിതം പുരട്ടാം. മുക്കാൽ മണിക്കൂറിനു ശേഷം ഷാപൂ ഉപയോഗിച്ച് കഴുകാം. ചുരുളുകൾ നിവർന്ന് മുടി മനോഹരമാകും. ‌

4) തേങ്ങാപ്പാലും നാരങ്ങാനീരും ഉപയോഗിക്കാം

ഒരു കപ്പിൽ തേങ്ങാപ്പാലെടുക്കുക. ഇതിലേക്ക് ഒരു മുറി നാരങ്ങയുടെ നീരു ചേർത്ത് നന്നായി ഇളക്കണം. ഈ കൂട്ട് അരമണിക്കൂർ നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. ഇനി ഇത് മുടിയിൽ തേയ്ക്കണം. അതിനു ശേഷം ഡ്രൈയർ ഉപയോഗിച്ച് ഒരു ടവ്വൽ ചൂടാക്കി മുടി മുഴുവൻ മൂടത്തക്ക വിധത്തിൽ കെട്ടി വയ്ക്കാം. അര മണിക്കൂറിനു ശേഷം വീര്യം കൂറ‍ഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി നോക്കൂ. ചുരുളുകൾ നിവർന്നു മൃദുലമായ മുടി സ്വന്തമാകും.

6) വെളിച്ചെണ്ണയ്ക്കുമുണ്ട് മുടി നിവർത്താനുള്ള കഴിവ്

മുടിയിഴകളുടെ ആരോഗ്യത്തിനും വളർച്ചയെ ത്വരിതപ്പെടുത്താനും വെളിച്ചെണ്ണയ്ക്കുള്ള പങ്ക് ഏവർക്കും അറിയാവുന്നതാണ്. എന്നാൽ ഇത് മാത്രമല്ല മുടി നിവർത്താനും വെളിച്ചെണ്ണയ്ക്കു കഴിയും. എണ്ണ ചെറുതീയിൽ ചൂടാക്കിയ ശേഷം തലയിൽ പുരട്ടി മസാജ് ചെയ്യാം. ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തോർത്തുപയോഗിച്ച് മുടി മുഴുവനായും മൂടിവയ്ക്കണം. മുക്കാൽ മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. ചെറിയ നനവോടെ തന്നെ മുടി പല്ലകലമുള്ള ഒരു ചീർപ്പുപയോഗിച്ച് ചീകാം. ഉണങ്ങുമ്പോഴേക്കും നിങ്ങൾക്കു ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യാവുന്ന തരത്തിൽ ചുരുളൽ നിവർന്നിരിക്കും. ‌‌‌

7) മുൾട്ടാണി മിട്ടി

ഒരു മുട്ടയുടെ വെള്ളയിൽ ഒരു കപ്പ് മുൾട്ടാണി മിട്ടിയും രണ്ട് ടേബിൾസ്പൂണ‍്‍ അരിപ്പൊടിയും ചേർക്കുക. കുറുകിയ കുഴമ്പുപരുവത്തിലാകാൻ അൽപ്പം വെള്ളവും ചേർക്കാം. ഈ മിശ്രിതം മുടികളിൽ പുരട്ടിയ ശേഷം പല്ലകലമുള്ള ഒരു ചീർപ്പുപയോഗിച്ച് ചീകണം. ഒരു മണിക്കൂറിനു വെള്ളം ഉപയോഗിച്ച് ശേഷം മുടി കഴുകാം. ഇനി മുൻപ് പറഞ്ഞ പോലെ അൽപ്പം പാലു കൂടി സ്പ്രേ ചെയ്ത് 15 മിനിട്ടിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കോളൂ. മുടി നിവരുമെന്നു മാത്രമല്ല കെട്ടുപിണയാതെ മനോഹരമായി മുടി ഒതുക്കിവയ്ക്കാനും നിങ്ങൾക്കു സാധിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.