Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം കുറയ്ക്കാതെ മെലിയാം, ശില്‍പ ഷെട്ടിയുടെ കിടിലൻ ടിപ്‌സ്

shilpa shetty yoga ശില്‍പ ഷെട്ടി

മെലിയാനായി നെട്ടോട്ടമോടുന്നവരാണ് മിക്ക സ്ത്രീകളും. അതിനായി ഭക്ഷണത്തില്‍ കുറവു വരുത്തുന്നതാണ് അവരെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായ കാര്യം. പലപ്പോഴും ഡയറ്റ് തുടങ്ങി പാതിവഴിയില്‍ നിര്‍ത്തും പലരും. എന്നിട്ട് അയ്യോ മെലിഞ്ഞില്ലല്ലോ എന്നു പരിതപിക്കുകയും ചെയ്യും. എന്നാല്‍ ബോളിവുഡ് സുന്ദരി ശില്‍പാ ഷെട്ടിക്കു പറയാനുണ്ട് ചില ടിപ്‌സ്. സിനിമയില്‍ എത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ 41കാരിയുടെ ശരീര പ്രകൃതി കണ്ടാല്‍ ആരും അസൂയപ്പെടും. അത്രയ്ക്ക് സ്ലിം ആയി, ഫിറ്റ് ആയി ആണ് ശില്‍പ ശരീരം സൂക്ഷിക്കുന്നത്. 

shilpa shetty yoga സിനിമയില്‍ എത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ 41കാരിയുടെ ശരീര പ്രകൃതി കണ്ടാല്‍ ആരും അസൂയപ്പെടും. അത്രയ്ക്ക് സ്ലിം ആയി, ഫിറ്റ് ആയി ആണ് ശില്‍പ ശരീരം സൂക്ഷിക്കുന്നത്...

40 കഴിഞ്ഞും ശരീരം ഇത്തരത്തില്‍ സ്ലിം ആയി സൂക്ഷിക്കുന്നതിന് ശില്‍പയ്ക്ക് പ്രത്യേകിച്ച് ഡയറ്റ് ഒന്നും ഇല്ല എന്നതാണ് രസകരം. പലരും ഇതുകേട്ട് നുണയാണെന്ന് പോലും കരുതുമെന്ന് ശില്‍പ പറയുന്നു. എന്നാല്‍ അതല്ല കാര്യം. യോഗയെ ഏറെ സ്‌നേഹിക്കുന്ന ശില്‍പ ഭക്ഷണം അമിതമായി നിയന്ത്രിച്ച് തടി കുറയ്ക്കുന്ന ഏര്‍പ്പാടില്‍ വിശ്വസിക്കുന്നില്ല. ആരോഗ്യകരമായി നല്ല ഭക്ഷണം കഴിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് അവര്‍ കരുതുന്നു. ഓരോ നാട്ടിലേയും തദ്ദേശീയ ഭക്ഷണവിഭവങ്ങള്‍ ശില്‍പയ്ക്ക് ഏറെ താല്‍പ്പര്യമാണ്. ഇതുകൂടി കേട്ടോളൂ, എന്നും ശില്‍പ നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നുണ്ട്.

shilpa shetty yoga 40 കഴിഞ്ഞും ശരീരം ഇത്തരത്തില്‍ സ്ലിം ആയി സൂക്ഷിക്കുന്നതിന് ശില്‍പയ്ക്ക് പ്രത്യേകിച്ച് ഡയറ്റ് ഒന്നും ഇല്ല എന്നതാണ് രസകരം...

എന്നിട്ടും എന്താ ഇവര്‍ക്ക് തടിവെക്കാത്തത് എന്നാണ് ചോദ്യമെങ്കില്‍ ശില്‍പയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് വാം അപ്പ് എക്‌സസൈസ് ആണെന്നാണ് ശില്‍പ പറയുന്നത്. നിങ്ങള്‍ ജിമ്മില്‍ പോകുന്നുണ്ടെങ്കില്‍ വേറെ എന്തെങ്കിലും കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും ആദ്യം വാം അപ്പ് എക്‌സൈസ് നിര്‍ബന്ധമായും ചെയ്യണം. നിങ്ങളുടെ ഫിറ്റ്‌നസ് ഗോളിലേക്ക് നയിക്കുന്നത് ഇതായിരിക്കും-ശില്‍പ പറയുന്നു. ഇതു മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി തന്റെ വാം അപ്പ് എക്‌സസൈസ് വിഡിയോ ആയി യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട് ശില്‍പ്പ. കൈകള്‍, കാലുകള്‍, കഴുത്ത്, നടു തുടങ്ങിയ ശരീരഭാഗങ്ങള്‍ ഫ്‌ളെക്‌സിബിള്‍ ആക്കാന്‍ സഹായിക്കുന്ന സ്‌ട്രെച്ചിങ് എക്‌സസൈസ് ദിവസവും ചെയ്യണമെന്നാണ് ശില്‍പയുടെ നിര്‍ദേശം.

ഈ ശരീരഭാഗങ്ങള്‍ക്കുള്ള സ്‌ട്രെച്ചിങ് എക്‌സസൈസ് ആദ്യം ചെയ്താല്‍ ഭാരിച്ച വ്യായാമം ചെയ്യുമ്പോള്‍ അപകടത്തിന് സാധ്യത കുറവാണത്രെ. ശരീരഭാരം കുറയ്ക്കുന്നതിനും രക്തചംക്രമണം സുഗമമാക്കുന്നതിനും മാനസികമായും ശാരീരികമായും ഫിറ്റ് ആയിരിക്കുന്നതിനും സ്‌ട്രെച്ചിങ് എക്‌സസൈസ് ഗുണം ചെയ്യുമെന്ന് ശില്‍പ പറയുന്നു. വാം അപ് എക്‌സസൈസിലൂടെ ബോഡി മെയ്‌ന്റെയ്ന്‍ ചെയ്ത് എങ്ങനെ സ്ലിം ആക്കി നിലനിര്‍ത്താമെന്ന് വിശദമായി വിഡിയോയിലൂടെ അവതരിപ്പിക്കുന്നുണ്ട് ശില്‍പ. എന്നാല്‍ പിന്നെ ഭക്ഷണം കുറയ്ക്കാതെ ശില്‍പയുടെ കുഞ്ഞ് കുഞ്ഞ് വ്യായാമങ്ങള്‍ പഠിച്ച് ഫിറ്റ് ആയി ഇരിക്കാം.

Read more: Beauty Tips in Malayalam