Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞിരിക്കണം ഈ 10 ബ്യൂട്ടി ടിപ്സ്

Beauty Tips Representative Image

1.മുഖം കഴുകാൻ മിൽക്ക് ക്ലെൻസർ അല്ലെങ്കിൽ ക്രീം ഉപയോഗിക്കുക. ജെൽ ഉപയോഗിക്കുമ്പോൾ ചിലരുടെ ചർമ്മം വരളും.

2.മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനായി ആഴ്ചയിൽ രണ്ടു തവണ സ്ക്രബ് ഉപയോഗിക്കണം. മുഖം ക്ലീൻ ആകും.

3.തലമുടിയിലെ അഴുക്കുകൾ നീക്കം ചെയ്യാൻ ആഴ്ചയിൽ ഒരിക്കൽ ഷാംപൂ ചെയ്യണം. തലമുടിയിൽ കണ്ടീഷനിങ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ നന്നായി ഉലച്ചു കഴുകുക.

4.സ്ട്രെയ്റ്റനിങ്, സ്മൂതനിങ്, കളറിങ് തുടങ്ങിയവ ചെയ്തവർ അതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഷാംപൂ മാത്രം ഉപയോഗിക്കുക. കൂടുതൽ കാലം നിലനിൽക്കും.

5.കുളിക്കിടെ ദിവസവും പ്യൂമിക് സ്റ്റോൺ കൊണ്ടു ഉപ്പൂറ്റിയും പാദവും ഉരയ്ക്കണം.

6.മോയിസ്ചറൈസർ, സൺസ്ക്രീ‍ൻ ലോഷൻ, ഐ ക്രീം തുടങ്ങിയതെന്തും കുളി കഴിഞ്ഞ ശേഷം പുരട്ടുക. ചർമം വേഗത്തിൽ വലിച്ചെടുക്കും. കണ്ണിനു താഴെ ഐ ക്രീം പുരട്ടുക. വരൾച്ച ഉണ്ടാവില്ല.

7.ഐബ്രോയുടെ മുകളിലും ഹെയർ ലൈനിലും ലോഷൻ പുരട്ടുക. ഹെയർ ലൈനിലെ ലോഷൻ താഴേയ്ക്കിറങ്ങി കഴുത്തു വരെ പുരട്ടണം. നിങ്ങളുടെ തലമുടിയുടെ കട്ടികുറവ് ശ്രദ്ധയിൽപെടില്ല.

8.ദിവസവും ഓരോ കാരറ്റ് പച്ചയ്ക്കു കഴിക്കുക. തിളക്കമുള്ള കണ്ണ്, മനോഹരമായ സ്കിൻ, സമൃദ്ധമായ മുടി എന്നിവയെല്ലാം സ്വന്തമാക്കാം.

9.മാറ്റ് ഫിനിഷ് നെയിൽ പോളിഷിനു മുകളിൽ ഗ്ലിറ്റർ ഉപയോഗിച്ചാൽ നല്ല തിളക്കം കിട്ടും.

10.മസ്കാര, ഐലൈനർ, കാജൽ എന്നിവ നാലു മാസത്തിലധികം ഉപയോഗിക്കരുത്.