Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ സ്റ്റൈലിന് വിട, ഇനി മുടിയും തിളങ്ങും മഴവിൽനിറങ്ങളിൽ

hairstyle

അഴകുള്ള മുടി എന്നും പെൺകുട്ടികളുടെ വീക്നെസ് ആണ്. നീണ്ടിടതൂർന്ന മുടിയുടെ കാലമൊക്ക കഴിഞ്ഞു, ഇപ്പോൾ തോളൊപ്പം വെട്ടുന്നതും ബോയ്കട്ട് ഹ‌െയർ സ്റ്റൈലുമൊക്കെയാണ് ട്രെൻഡ്. അതില്‍ത്തന്നെയും നീട്ടിയ മുടി, ചുരുളൻ മുടി എന്നിങ്ങനെ പിന്നെയും പരീക്ഷണങ്ങൾ. വ്യത്യസ്തമായൊരു ഹെയർസ്റ്റൈലുമായി ഒരു പെൺകുട്ടി ഇപ്പോള്‍ സോഷ്യൽമാധ്യമങ്ങളിലെ ഹീറോ ആവുകയാണ്. ആരെയും ആത്ഭുതപ്പെടുത്തും വിധത്തിലുള്ള ഹെയർസ്റ്റൈല്‍ തന്നെയാണ് അവളെ താരമാക്കിയിരിക്കുന്നത്. ഇന്ന് എല്ലാവരും അവളെ അനുകരിക്കാനും ശ്രമിക്കുകയാണത്രേ.

ജായ്, ഒറ്റനോട്ടത്തിൽ സാധാരണ മുടിയോടെയുള്ള സുന്ദരി പെൺകുട്ടി. പക്ഷേ മുടിയിലൂടെ വിരലോടിച്ചു കഴിഞ്ഞാൽ കാണാം തിളങ്ങുന്ന മഴവിൽ വർണങ്ങൾ. പച്ചയും നീലയും പർപ്പിളും എടുത്തു കാണുന്ന മുടിയിൽ മറ്റനേകം നിറങ്ങളുമുണ്ട്. പതിനായിരത്തിൽപ്പരം രൂപയാണ് തന്റെ മുടി മിനുക്കാനായി ജായ് ചിലവഴിച്ചത്. മുടിയു‌ടെ വിഡിയോ ഇതുവരും ലക്ഷങ്ങളാണ് കണ്ടത്. കിടിലം അല്ലേ, ഇനി നിങ്ങൾക്കും വേണ്ടേ മഴവില്ലിൻ വർണമേകും കാർകൂന്തൽ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.