Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കൊതിക്കും ചർമകാന്തിയ്ക്ക് 6 സൂത്രങ്ങൾ

Glowing Face

എണ്ണ തൊട്ടെടുക്കാം...പലരും നിങ്ങളുടെ മുഖത്തു നോക്കി എത്രയോ തവണ ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കും. എണ്ണമയമുള്ള ചർമക്കാരുടെ പ്രശ്നങ്ങൾ ഒട്ടേറെയാണ്. മുഖക്കുരുവും തുടച്ചാലും തുടച്ചാലും തീരാത്ത എണ്ണമയവും സ്ഥിരം വില്ലന്മാരാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും സുന്ദരിയാകാവുന്നതേയുള്ളൂ.

∙ നേർത്ത ഫേയ്സ്‌വാഷോ ക്ലെൻസറോ ഉപയോഗിക്കുന്നതാണു നല്ലത്. ആൽക്കഹോൾ അടങ്ങിയ ക്ലെൻസറുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇതു ചർമത്തിൽ അസ്വസ്ഥത ഉണ്ടാക്കുകയും മുഖക്കുരുവിനു കാരണമാവുകയും ചെയ്യും. സൾഫർ മുഖം കൂടുതൽ വരളാൻ ഇടയാക്കുമെന്നതിനാൽ ഇതടങ്ങിയ ഫേയ്സ്‌വാഷും ഒഴിവാക്കണം. ജേൽ ബേസ്ഡ് ക്ലെൻസറാണ് ഏറ്റവും നല്ലത്. സാലിസിലിക് ആസിഡ് അടങ്ങിയതും ഉപയോഗിക്കാം.

∙ എണ്ണമയമുള്ള ചർമക്കാർ മോയിച്യുറൈസർ ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നാണു പലരുടേയും ധാരണ. എന്നാൽ ഇതു തീർത്തും ശരിയല്ല. ചർമത്തിന്റെ സ്വഭാവം ഏതായാലും ദിവസേന ഹൈഡ്രേഷൻ ആവശ്യമാണ്. ഓയിൽ ഫ്രീ മോയിച്യുറൈസർ ഉപയോഗിച്ചാൽ മുഖം കൂടുതൽ ഓയിലി ആകുന്നത് ഒഴിവാക്കാം.

∙ മേക്കപ്പ് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഓയിൽ ഫ്രീയായവ മാത്രമേ ഉപയോഗിക്കാവൂ. രാത്രിയിൽ കിടക്കുന്നതിനു മുൻപു മേക്കപ്പ് കഴുകിക്കളയാനും ശ്രദ്ധിക്കണം.

∙ ആഴ്ചയിൽ ഒരിക്കൽ മാത്രമേ സ്ക്രബിങ് ചെയ്യാവൂ. കൂടുതലായാൽ എണ്ണമയം വർധിക്കും.

∙ എണ്ണ എന്നു കേൾക്കുമ്പോഴേ ഓടേണ്ട കാര്യമില്ല. ജോജോബാ, ആർഗൻ തുടങ്ങിയ എണ്ണകൾ ചർമത്തിലെ എണ്ണമയം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ആൽമണ്ട് ഓയിൽ ഒന്നോ രണ്ടോ തുള്ളി മുഖത്തു മസാജ് ചെയ്യുന്നതും നല്ലതാണ്.

∙ മുഖം ഇടയ്ക്കിടെ കഴുകിയാൽ എണ്ണമയം കുറയുമെന്നു കരുതുന്നവരാണു പലരും. കൂടുതൽ കഴുകുന്തോറും ചർമത്തിലെ ജലാംശം നഷ്ടപ്പെടുകയും ചർമം വരളുകയും ചെയ്യും. ഇതോടെ വരൾച്ച ഒഴിവാക്കാൻ ചർമം തന്നെ കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കും. ഇത് എണ്ണമയം വീണ്ടും കൂടാൻ ഇടയാക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.