Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിയിൽ തിളങ്ങാൻ 6 ടിപ്സ്!

party beauty

പെട്ടെന്നൊരു ഈവനിങ് പാർട്ടി. ഫേഷ്യൽ പോയിട്ട് ഫേയ്സ്പാക്കിനു പോലും സമയമില്ല. എന്തു ചെയ്യും? ഈ എളുപ്പ വഴികൾ നിങ്ങളെ സഹായിക്കും.

ഉറക്കം

രാവിലെ മുതൽ കോളജിലോ ഓഫിസിലോ തിരിക്കിലായിരുന്നെങ്കിൽ പാർട്ടി പോകുന്നതിനു മുൻപു നിർബന്ധമായും അര മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഇല്ലെങ്കിൽ എത്ര മേക്കപ്പ് ഇട്ടാലും എത്ര സ്റ്റൈലായി വസ്ത്രം ധരിച്ചാലും നിങ്ങളുടെ മുഖത്ത് ക്ഷീണം അതേപടിയുണ്ടാകും.

ക്വിക്ക് ക്ലീൻഅപ്

ബ്യൂട്ടിപാർലറിൽ പോയി സമയം കളഞ്ഞുള്ള ക്ലീൻഅപ് അല്ലിത്. വെറും അഞ്ചു മിനിറ്റു സമയം മതി. നാലോ അഞ്ചോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു മുഖവും കഴുത്തും നന്നായി മസാജ് ചെയ്യുക. താഴെനിന്ന് മുകളിലേക്കു വേണം മസാജ് ചെയ്യാൻ. നാലു മിനിറ്റിനു ശേഷം മുഖം ഫേയ്സ്‌വാഷോ ക്ലെൻസറോ ഉപയോഗിച്ചു നന്നായി കഴുകുക. മുഖത്തെ വരൾച്ചയും മങ്ങലും മാറി തിളക്കം കൂടാൻ ഇതിലും നല്ല എളുപ്പ വഴിയില്ല.

തൈര്

ഇനി ഒരു സ്പൂൺ തൈരും അഞ്ചോ ആറോ തുള്ളി നാരങ്ങാനീരും ചേർത്തു മുഖത്തിടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈര് മുഖത്തെ കരുവാളിപ്പു മാറ്റാനും നാരങ്ങാനീര് ചർമത്തിനു നിറം നൽകാനും സഹായിക്കും.

കുളിക്കാം

പാർട്ടിക്കു പോകുന്നതിനു മുൻപു കുളിക്കുന്നതു ശരീരം ഫ്രഷായിരിക്കാൻ സഹായിക്കും. ശരീരം മുഴുവൻ ആൽമണ്ട് ഓയിൽ ഉപയോഗിച്ചു മസാജ് ചെയ്യുക. 10 മിനിറ്റു കഴിഞ്ഞു കുളിക്കാം. ചർമത്തിനു തിളക്കവും മൃദുത്വവും നൽകാൻ ഇതു സഹായിക്കും. കുളിക്കുന്ന വെള്ളത്തിൽ അൽപം നാരങ്ങാനീരു കൂടി ചേർത്താൽ ശരീരത്തിൽ നല്ല ഗന്ധമുണ്ടാകും.

മേക്ക്അപ്പ്‌

ഈവനിങ് പാർട്ടികളിലും നൈറ്റ് പാർട്ടികളിലും ഏതെങ്കിലും ഒരു ഫീച്ചറിനു പ്രാധാന്യം നൽകാം. കണ്ണുകൾക്കു കൂടുതൽ പ്രാധാന്യം നൽകുകയാണെങ്കിൽ ലൈറ്റ് ലിപ്സറ്റിക് മതി. നേരെ തിരിച്ചും.

ഹെയർസ്റ്റൈൽ

അധികം അലങ്കാരപ്പണികളൊന്നുമില്ലാത്ത ഹെയർസ്റ്റൈലായിരിക്കും നല്ലത്. തലമുടി സ്റ്റൈൽ ചെയ്ത് അഴിച്ചിടുകയോ പോണിടെയിൽ കെട്ടുകയോ ചെയ്യാം. നനഞ്ഞമുടി ഉണക്കാതെ കൈകൾകൊണ്ടു കോതിയൊതുക്കി അലസമായി ഇടുന്നതും സ്റ്റൈലാണ്.