Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലത്ത് മുഖക്കുരുവിനെ പ്രതിരോധിക്കാൻ അഞ്ച് വഴികൾ

Girl

എണ്ണമയമുള്ള ചർമ്മത്തിൽ മഴക്കാലത്ത് മുഖക്കുരു വരാനുളള സാധ്യത വളരെ കൂടുതലാണ്. കൗമാരക്കാരിലും മുഖക്കുരു സർവസാധാരണമാണ്. മുഖക്കുരുവിന്റെ കാര്യത്തിൽ സുന്ദരിമാരും സുന്ദരൻമാരും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാറില്ല . അതിനാൽ തന്നെ മുഖക്കുരുവിനെ തുരത്താൻ പല പരീക്ഷണങ്ങളും നടത്താറുണ്ട്. മുഖക്കുരുവിനെ ഒഴിവാക്കാൻ വിലകൂടിയ ഫെയ്സ് പായ്ക്കുകളും ബ്യൂട്ടി ട്രീറ്റ്മെന്റും ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ബ്യൂട്ടിടിപ്പുകളിതാ.

1 ആര്യവേപ്പിന്റെ ഇല പേസ്റ്റ് രൂപത്തിലാക്കി അതിൽ ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും പാലും ചേർത്ത് മുഖത്ത് പുരട്ടുക. ഇരുപത് മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുക.

2 ഉരുളക്കിഴങ്ങ് മുഖക്കുരുവിനെ പ്രതിരോധിക്കാൻ ഉത്തമമാണ്. ഉരുളക്കിഴങ്ങിന്റെ കനം കുറഞ്ഞ കഷ്ണങ്ങൾ മുഖക്കുരുവിനെതിരെ ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് ജ്യൂസാക്കിയും മുഖക്കുരുവിൽ പുരട്ടുന്നത് ഉത്തമമാണ്.

3 മൂന്ന് ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ തേനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുക.

4 കറുവാപ്പട്ട പൊടിച്ച് അതിൽ ഒരു ടീസ്പൂൺ തേനും കടലമാവും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക.

5 പതിവായി മുഖത്ത് ആവി കൊള്ളുന്നത് മുഖക്കുരുവിനെ തടയുന്നതിനും കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും ഉത്തമമാണ്. ഇത് മുഖത്തെ ചെറു സുഷിരങ്ങൾ തുറക്കുന്നതിന് സഹായിക്കും. ആര്യവേപ്പിന്റെ ഇല ആവികൊള്ളാൻ ഉപയോഗിക്കുന്നത് നല്ലതാണ്.