Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണ്യകലശവുമായി മടക്കയാത്ര

Attukal Pongala: What you need to know

ശ്രീമാതാ ശ്രീമഹാരാജ്ഞി... ശ്രീമദ് സിംഹാസനേശ്വരീ...' ഭക്തിയുടെ പടവുകളിലൂടെ മനസ്സിനെ കൈ പിടിച്ചു കയറ്റുന്ന ലളിതാ സഹസ്രനാമം മുഴങ്ങുന്നു. പരാശക്തിയായ അമ്മയെ ദുര്‍ഗ്ഗയായും ലക്ഷ്മിയായും സരസ്വതിയാ യും സങ്കല്‍പ്പിച്ചു പ്രാര്‍ഥിക്കുന്നവരുണ്ട്. ക്ഷേത്രത്തെ സംബന്ധിച്ചുള്ള ഐതിഹ്യം ഇതാണ്.

മുല്ലുവീട്ടില്‍ കാരണവര്‍ എന്ന ദേവീഭക്തന്‍ കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ അക്കരെ ഒന്നെത്തിക്കാമോയെന്നൊരു ബാലിക ആവശ്യപ്പെട്ടു. അദ്ദേഹം ബാലികയെ പുഴ കടക്കാന്‍ സഹായിച്ചു. പിന്നെ, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുക്കാനുള്ള ഒരുക്കം തുടങ്ങി. പക്ഷേ, അതിനു മുമ്പ് പെട്ടെന്ന് ബാലിക അപ്രത്യക്ഷമായി. സ്നേഹമയനായ ആ കാരണവര്‍ക്ക് വല്ലാത്ത സങ്കടം തോന്നി. പക്ഷേ, അന്ന് ആ കാരണവരുടെ സ്വപ്നത്തില്‍ ബാലിക പ്രത്യക്ഷപ്പെട്ടു. തന്നെ അടുത്തുള്ള കാവില്‍ കുടിയിരുത്തണമെന്ന് ആവശ്യപ്പെട്ടു.പിറ്റേന്ന് അദ്ദേഹം സ്വപ്നത്തില്‍ പറഞ്ഞ സ്ഥാനത്ത് ചെറിയൊരു കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബയായി വാഴുന്ന പാര്‍വ്വതീദേവിയുടെ അവതാരമായ കണ്ണകീദേവിയായിരുന്നു ആ ബാലിക എന്നാണ് വിശ്വാസം.

കൊടിയേറ്റമില്ലാത്ത ഉത്സവം മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറ്റം പതിവില്ല. കണ്ണകീചരിതം പാടി പഞ്ചലോഹക്കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. കാപ്പില്‍ ഒരെണ്ണം ദേവിയുടെ ഉടവാളില്‍ മേല്‍ശാന്തി കെട്ടും. രണ്ടാമത്തെ കാപ്പ് മേല്‍ശാന്തിയുടെ കൈയില്‍ കീഴ്ശാന്തി കെട്ടും. ഉത്സവ ദിവസങ്ങളില്‍ തേര് വിളക്കുകള്‍ തലയിലേറ്റി നൃത്തം ചെയ്തു ഭക്തരെത്തും.

പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ് പെണ്‍കുട്ടികളുടെ താലപ്പൊലിയും ആണ്‍കുട്ടികളുടെ കുത്തിയോട്ടവും. പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള ബാലന്മാര്‍ക്കാണ് കുത്തിയോട്ട നേര്‍ച്ച നടത്തുന്നത്. പൊങ്കാല ദിവസം വൈകുന്നേരം മണക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് കുത്തിയോട്ടക്കാരായ അകമ്പടിക്കാര്‍ക്കൊപ്പം വാദ്യമേളങ്ങളോടെ ദേവിയുടെ എഴുന്നള്ളത്തായി. പിറ്റേന്ന് ഉച്ചയോടെ തിരിച്ചെഴുന്നള്ളി ശ്രീകോവിലില്‍ പ്രവേശിച്ച ശേഷം രാത്രി നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കുന്നു.

'സര്‍വ്വസ്വരൂപേ സര്‍വ്വേശ സര്‍വ്വ ശക്തി സമന്വിതേ ഭയേഭ്യസ്ത്രാഹി നോദേവി ദുര്‍ഗ്ഗാദേവി നമോസ്തുതേ...'

പുണ്യം പോലെ പൊങ്കാലക്കലങ്ങള്‍ നിറഞ്ഞു കവിയുമ്പോള്‍ ലക്ഷക്കണക്കിനു സ്ത്രീകളുടെ മനസ്സും നിറയും. വിമാനത്തില്‍ നിന്നും ദേവിയുടെ അനുഗ്രഹം പോലെ പുഷ്പവൃഷ്ടിയും സാഫല്യത്തിന്റെ തീര്‍ഥവും ഏറ്റുവാങ്ങി ക്ഷമയോടെ തിക്കിലും തിരക്കിലും നിന്ന് അമ്മയെ കണ്‍നിറയെ കണ്ടു തൊഴാനായി അവര്‍ നിങ്ങും.പകല്‍ അസ്തമിക്കുമ്പോള്‍ അമ്പലമുറ്റത്ത് എഴുന്നള്ളത്തിനു മേളം തുടങ്ങും. ആറ്റുകാലമ്മയ്ക്കു പൊങ്കാല സമര്‍പ്പിച്ച് സങ്കടങ്ങള്‍ ഒഴിഞ്ഞ്, ശാന്തമായ മനസ്സുമായി ഒരോ സ്ത്രീയും അപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയാകും. ഒരു വര്‍ഷത്തേക്കുള്ള പുണ്യവും ഹൃദയത്തില്‍ നിറച്ചുകൊണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.