Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറഞ്ഞു തുളുമ്പുന്ന ഭക്തി

Attukal Pongala: What you need to know

തിരുവന്തപുരം ജനസാഗരമാകുന്ന ദിവസം. സ്ത്രീകളുടെ ശബരിമല എന്നു വിശേഷി പ്പിക്കപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തി ലെ പൊങ്കാലയ്ക്ക് ജാതിമത ഭേദമന്യേ യയുള്ള സഹകരണമാണ് ലഭിക്കുന്നത്. വീടുകളും ഓഫീസുകളും സ്കൂളുകളും കോളജുകളും സിനിമാ തിയറ്ററുകളും തുടങ്ങി റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എന്നു വേണ്ട തെരുവോരമാകെ സൂചി കുത്താനിടമില്ലാ ത്തവിധം പൊങ്കാല കലങ്ങള്‍ കൊണ്ട് നിറയും. നഗരത്തിലെ എല്ലാ വഴികളിലും ദേവീചൈതന്യം ഏറ്റുവാങ്ങാന്‍ നിരന്ന പൊങ്കാലക്കലങ്ങള്‍. അനന്തപുരിക്ക് അന്ന് മറ്റൊന്നുമില്ല; സര്‍വാഭീഷ്ട വരദായിനിയായ അമ്മയ്ക്കു വേണ്ടി മക്കള്‍ സമര്‍പ്പിക്കുന്ന പൊങ്കാലയും നോക്കെത്താദൂരത്തോളം നീണ്ടുനില്‍ക്കുന്ന പൊങ്കാല അടുപ്പുകളും മാത്രം. അനന്തപുരി ആത്മസമര്‍പ്പണത്തിന്റെ യാഗശാലയാകുന്നു. ആറ്റുകാല്‍ പൊങ്കാലദിനം നഗരത്തിന്റെ ക്യാന്‍വാസില്‍ വരഞ്ഞിടുന്നത് മലയാളി സമൂഹത്തിന്റെ മനോഹരമായൊരു ചിത്രം.

പൊങ്കാലയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പേ തുടങ്ങും. കരുണാമയി യാണെങ്കിലും മനംനൊന്തു വിളിക്കുന്ന മക്കളെ ആരെങ്കിലും ദ്രോഹിച്ചാല്‍ അമ്മ രുദ്രയാകുമെ ന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ പൊങ്കാലയിടാന്‍ വരുന്നവരെ എല്ലാവരും നിറഞ്ഞ മനസ്സോടെയാണു സ്വീകരിക്കുക.വെള്ളം, ഭക്ഷണം, വിറക് തുടങ്ങി ഭക്തര്‍ക്കു വേണ്ട സാധനങ്ങളെല്ലാം നല്‍കാന്‍ അവര്‍ മത്സരമാണ്. എല്ലാ വീടുകളും ഭക്തര്‍ക്കായി തുറന്നിരിക്കും. സ്ഥിരമായി ഒരേ സ്ഥലത്തു തന്നെ പൊങ്കല അര്‍പ്പിക്കുന്നവരും നിരവധി. ദേവീസവിധത്തില്‍ തന്നെ പൊങ്കാലയര്‍പ്പിക്കാനുള്ള ദൃഢനിശ്ചയത്തില്‍ അടുപ്പും പൂട്ടിയുള്ള രണ്ടു ദിവസത്തെ കാത്തിരിപ്പും ക്ഷേത്രമുറ്റത്തെ ഉറക്കമൊഴിപ്പുമൊന്നും അവര്‍ക്കു പ്രശ്നമേ ആകുന്നില്ല. ഇങ്ങനെ പൊങ്കാലയ് ക്കായി എത്തി ബന്ധുക്കളും മിത്രങ്ങളുമൊക്കെ ആയവരും നിരവധി. ആറ്റുകാലമ്മയുടെ മക്കളെല്ലാം അന്ന് ആറ്റുകാല്‍ നിവാസികള്‍ക്കും ബന്ധുക്കളാകുന്നു.

ഒന്നുമുതല്‍ അന്‍പത്തിയൊന്ന്, നൂറ്റൊന്ന്, ആയിരത്തൊന്നു കലത്തില്‍വരെ പൊങ്കാലയിടുന്ന വരുണ്ട്. അരി, ശര്‍ക്കര, തേങ്ങ, പഴം, നെയ്യ് ഇവ ചേര്‍ത്തൊരുക്കുന്ന പായസമാണു പ്രധാന വഴിപാടായ പൊങ്കാല. വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പയറും ശര്‍ക്കരയും ചേര്‍ത്തുള്ള മണ്ടപ്പുറ്റ് എന്നിവയും പൊങ്കാലയ്ക്ക് തയാറാക്കാറുണ്ട്. തലവേദനയുള്ളവര്‍ മണ്ടപ്പുറ്റ് അമ്മക്കായി നേരുകയാണെങ്കില്‍ രോഗശാന്തി ഉണ്ടാകുമെന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് അടുപ്പ് കത്തിക്കുന്ന നിമിഷം മുതല്‍ ആറ്റുകാല്‍ സ്തുതികളുമായി നില്‍ക്കുന്ന ഭക്തര്‍ നിവേദിക്കുന്ന തു വരെ ദേവിക്കാനായി ഇഷ്ടവിഭവങ്ങള്‍ തയാറാക്കാവുന്നതാണ്. ചിലര്‍ പൊങ്കാല മാത്രം തയാറാക്കുന്നു, മറ്റു ചിലരാകട്ടെ തെരളി അപ്പവും മണ്ടപ്പുറ്റും നവരസ പൊങ്കാലയുമെല്ലാം ദേവിക്കായി സമര്‍പ്പിക്കുന്നു.

പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കും. തിരുവനന്തപുരം നഗരസഭയും പൊലീസും സന്നദ്ധ സംഘടനകളും വൊളന്റിയേഴ്സും പ്രദേശവാസികളും ഓട്ടോ-ടാക്സി തൊഴിലാളികളും യൂണിയന്‍ പ്രവര്‍ത്തകും രാഷ്ട്രീയക്കാരുമെല്ലാം ഇതിനായി ഒന്നാകുന്നു. പായസം കൂട്ടിയുള്ള സദ്യയും, വെജിറ്റബിള്‍ ബിരിയാണിയും കൂള്‍ഡ്രിങ്ക്സും മോരും ദാാഹജലവുമെല്ലാം ഇവര്‍ നല്‍കുന്നു. വ്രതം പിടിച്ചെത്തുന്നവര്‍ പൊങ്കാല തിളച്ചു കഴിയുമ്പോഴാണ് ഭക്ഷണം കഴിക്കുന്നത്. അതിനാല്‍ത്തന്നെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായസത്കാരവും വരെ നടത്തിയ ശേഷമാണ് അമ്മയുടെ ഭക്തരെ ഇവര്‍ യാത്രയാക്കുന്നത്.

പ്രാര്‍ഥനാനിര്‍ഭര മനസ്സോടെ തിളപ്പിച്ചെടുത്ത പൊങ്കാല നിവേദ്യത്തിലേക്ക് ഇഷ്ടവരദായിനിയായ ദേവിയുടെ അനുഗ്രഹതീര്‍ഥം പതിക്കുമ്പോള്‍ വ്രതശുദ്ധി നിറവില്‍ ആറ്റുകാലമ്മയില്‍ അഭയം തേടിയെത്തിയ സ്ത്രീമനസ്സുകള്‍ക്ക് അത് അനുഗ്രഹമാകുന്നു. വീണ്ടും ഒരു വര്‍ഷം കാത്തിരിക്കണ മെന്നുള്ള വ്യഥയും കൂടെയുണ്ടാകാം. അടുത്തവര്‍ഷം വീണ്ടും കാണാമെന്നുള്ള പ്രതീക്ഷയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.