Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനത്ത് വെള്ളിനക്ഷത്രങ്ങള്‍; താഴെ അങ്കിള്‍ സാന്താക്ളോസ്

by സ്വന്തം ലേഖകൻ
Christmas

ചെഞ്ചുവപ്പ് കുപ്പായം, തൂമഞ്ഞു തോല്‍ക്കുന്ന നീളന്‍ താടിരോമങ്ങള്‍, സ്നേഹത്തിന്റെ പ്രകാശം പൊഴിക്കുന്ന പുഞ്ചിരി... എട്ടു കലമാനുകളെ പൂട്ടിയ തേരില്‍ കൈനിറയെ സ മ്മാനങ്ങളുമായി ക്രിസ്മസ് അപ്പൂപ്പന്‍ എത്തു കയാണ്. ലോകമുറങ്ങുമ്പോള്‍, ആകാശത്ത് വെള്ളിനക്ഷത്രങ്ങള്‍ മാത്രം കണ്ണുചിമ്മുമ്പോള്‍ സാന്താക്ളോസ് എന്ന ക്രിസ്മസ് അപ്പൂപ്പന്‍ ഓരോ വീടിന്റെയും ജനാലപ്പഴുതിലൂടെ സ മ്മാനപ്പൊതികളെറിഞ്ഞു കടന്നുപോകുമെന്നാണു വിശ്വാസം.

കുട്ടിക്കാലത്ത് സാന്താക്ളോസിനെ കയ്യോടെ പിടിക്കാന്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരി ക്കുന്ന പതിവുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അറിയാതൊന്നു മിഴിപൂട്ടിപ്പോകുമ്പോഴായിരിക്കുമത്രേ സാന്താക്ളോസിന്റെ വരവ്. സ്നേഹത്തിന്റെ തൂവിരലുകളാല്‍ കവിളില്‍ തലോടി അദ്ദേഹം കടന്നുപോയിക്കഴിയുമ്പോഴേ നാമുണരൂ. അങ്ങനെയങ്ങനെ, ഒരിക്കലും പിടിതരാത്ത സാന്താക്ളോസ് കഥകളുടെ പൂക്കാലമാണ് ഓരോ ക്രിസ്മസും.

നാലാം നൂറ്റാണ്ടില്‍, ഏഷ്യാമൈനറിലെ ബിഷപ് ആയിരുന്ന വിശുദ്ധ നിക്കോളാസിലാണ് ഈ കഥകള്‍ ചരിത്രബന്ധം കണ്ടെത്തുന്നത്. വിവാഹത്തിനു സ്ത്രീധനം കണ്ടെ ത്താനാവാതെ മൂന്നു പെണ്‍കുട്ടികളെ അടിമവേലയ്ക്കു വില്‍ക്കാനൊരുങ്ങിയ ഒരു പിതാവിനു സഹായവുമായി നിക്കോളാസ് എത്തി. ഒരു ചാക്കു സ്വര്‍ണം അവരറിയാതെ അദ്ദേഹം വീട്ടിലെത്തിച്ചു. ഈ സംഭവം കാലാന്തരത്തില്‍ മിത്തുകളുടെയും മറ്റും കൂട്ടു പിടിച്ച് സാന്താക്ളോസിന്റെ ഇന്നത്തെ രൂപത്തിലെത്തി. സാന്താക്ളോസ് വിവിധ നാടുകളില്‍ അറിയപ്പെട്ടത് പല പേരുകളിലാണ്. അമേരിക്കയില്‍ സാന്താക്ളോസ്, ഇംഗണ്ടില്‍ ഫാദര്‍ ക്രിസ്മസ്, ഫ്രാന്‍സില്‍ പെരെനോ യല്‍, ഹോളണ്ടില്‍ സിന്റര്‍ ക്ളാസ്, റഷ്യയില്‍ ഫാദര്‍ ഫ്രോസ്റ്റ്... സാക്റ്റെ ക്ളോസ്, വിശുദ്ധ നിക്കോളാസ്, ഇറ്റലിയില്‍ ലാബഫാന... ഇനിയുമെത്രയോ പേരുകള്‍!

സാന്താക്ളോസിന്റെ ഏറെക്കുറെ ആധുനി കമായ ചിത്രം ഒരുക്കിയത് 1863ല്‍ ഇല്ലസ്ട്രേ റ്റഡ് ഹാര്‍പേഴ്സ് വീക്ക്ലിയില്‍ അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് തോമസ് നാഷ് ആണ്. ഇപ്പോ ള്‍ നാം കാണുന്ന സാന്താക്ളോസിന്റെ രൂപം കോളയുടെ പരസ്യത്തിനായി 1939ല്‍ രൂപ പ്പെടുത്തിയതാണ്.

ഇരുപത്തഞ്ചു ദിവസത്തെ വ്രതപുണ്യ ദിനരാത്രങ്ങള്‍ കടന്നാണു ക്രിസ്മസ് എത്തുന്നത്. ഡിസംബര്‍ ഒന്നിനു തുടങ്ങുന്ന 25 നോമ്പ് ഡിസംബര്‍ 24ന് അര്‍ധരാത്രിയിലെ പാതിരാകുര്‍ബാനയോടെയാണു പൂര്‍ത്തിയാകുന്നത്. ദൈവപുത്രന്റെ ജനനത്തിന്റെ അനുസ്മരണവും ആഘോഷവും അവതരിപ്പിക്കപ്പെടുന്ന പാതിരാ കുര്‍ബാന ലോകമെ ങ്ങും ആഘോഷത്തിന്റെ അവസരമാണ്. എ. ഡി. 274ല്‍ റോമില്‍ ഒറേലിയന്‍ ചക്രവര്‍ത്തി അജയ്യ സൂര്യന്റെ ജന്‍മദിനാഘോഷം ഡിസം ബര്‍ 25ന് നിശ്ചയിച്ചു. നീതിസൂര്യനായ ക്രിസ്തുവിന്റെ ജന്‍മദിനം, ആ ദിനത്തിലായി പ്രഖ്യാപിച്ചത് എ.ഡി. 354ല്‍ ലിബേരിയൂസ് പാപ്പായാണ്. ക്രിസ്മസിനോട് അനുബന്ധിച്ച് നക്ഷത്രവും പുല്‍ക്കൂടും കാരളും മറ്റും തുട ങ്ങുന്നതു കാലമേറെ പിന്നിട്ടു കഴിഞ്ഞാണ്. ഇന്നു നാം കാണുന്ന ക്രിസ്മസ് ആഘോ ഷങ്ങളില്‍ പകുതിയും അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സംഭാവനയാണ്. അദ്ദേഹം ആരംഭിച്ച പല ക്രിസ്മസ് പതിവു കളെയും ലോകം മാതൃകാപരമായ ഒരു പിന്തുടര്‍ച്ചയായി കണ്ടു. ആഘോഷം തുടങ്ങിയ കാലം മുതല്‍ ക്രിസ്മസ് ഒന്നിലും മാറ്റമില്ലാതെ തുടരുന്നു. മരം കോച്ചുന്ന ഈ തണുപ്പു പോലും അങ്ങനെത്തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.