Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാര്യരെ നമിച്ച്

എം.കെ. വിനോദ്കുമാർ
column1

വിഘ്നവിനാശകവിനായകനെ വണങ്ങി,വീണാപാണിയായ വിദ്യാദേവതയെ വിളിച്ചിരുത്തി, വിദ്യാകാരകനായ ഗുരുവിനെ വന്ദിച്ച് ഭക്തമനങ്ങൾ വിശ്വരൂപന്റെ നരജന്മാവതാരകഥയിലലിയുന്ന കർക്കടകമെത്തിയിരിക്കുന്നു വീണ്ടും. മണ്ണിന് സമൃദ്ധിയിലേക്കുള്ള പെരുമഴപ്പെയ്ത്തിന്റെ കാലം.

മനസ്സിന് സദ്‌വൃത്തിയിലേക്കുള്ള പാരായണകാലം. രാമായണക്കുളിരിൽ മുങ്ങിനിവരുമ്പോൾ മുത്തുകൾ ചിലതു കണ്ടു കൗതുകം കൊള്ളുകയാണ് ‘രാമായണസുധ’ ഇക്കുറി. ഒറ്റവരിയിലൊതുങ്ങുന്ന ജീവിതോക്തികൾ.ഒരുപാടുപറയാതെ ഒളിച്ചുവയ്ക്കുന്ന തത്വചിന്തകൾ.ഭക്തിയിലലിഞ്ഞു പാടുന്നതിനിടെ എഴുത്തച്ഛൻ നമുക്കു സമ്മാനിച്ച അക്ഷരനിധികൾ.അധ്യാത്മരാമായണത്തിലെ അത്തരം പൊൻചിമിഴുകൾ തുറക്കുംമുൻപ് ആചാര്യപാദർക്കു പ്രണാമം ആദ്യമേ.

Your Rating: