Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ വഴി തുടരുക; അനുഗ്രഹം കൂടെയുണ്ട്

എം.കെ. വിനോദ്കുമാർ
column12

‘‘ഒന്നൊഴിയാതെ ഗുണങ്ങൾ നരന്മാർക്കു
വന്നുകൂടുന്നൂ ഗുരുപ്രസാദത്തിനാൽ’’
(അയോധ്യാകാണ്ഡം– സംസ്കാരകർമം)

പന്ത്രണ്ടാം നാൾ പിണ്ഡകർമങ്ങളും പൂർത്തിയാക്കി ദാനവും നടത്തി ദശരഥന്റെ മരണാനന്തരക്രിയകളൊക്കെ വിധിപ്രകാരം അനുഷ്ഠിച്ചു ഭരതൻ. സീതാലക്ഷ്മണസമേതനായി വനത്തിൽ കഴിയുന്ന രാമനെപ്പറ്റിയുള്ള ചിന്തയാണിപ്പോൾ ദിനംപ്രതി. ബ്രഹ്മസമനായ ഗുരു വസിഷ്ഠന്റെ ഉപദേശങ്ങളാൽ ദുഃഖമുക്തനാണു ഭരതകുമാരൻ.

രാജ്യഭാരം ഉപേക്ഷിക്കാനാവില്ലെന്നും രാജ്യത്തിനു നാഥനില്ലാത്ത അവസ്ഥ വരരുതെന്നും ഗുരുവിന്റെ ഉപദേശം.അച്ഛന്റെ സത്യമാർഗത്തിൽ ചരിക്കേണ്ടതിന്റെ ആവശ്യകതയും ഗുരു എടുത്തുപറയുന്നു. ധർമോപദേശങ്ങൾ പകർന്നും സമചിത്തതയിലേക്കു നയിച്ചും ഗുരുസ്ഥാനത്തിന് അലങ്കാരമാകുന്ന മഹാഗുരുവാണു പറയുന്നത്: ഗുരുപ്രസാദംകൊണ്ട് ഗുണങ്ങൾ വന്നുകൊള്ളും. 

Your Rating: