Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മമനസ്സിന്റെ ആധികൾ

എം.കെ. വിനോദ്കുമാർ
column7

‘‘പൈതലേ വേർവിട്ടുപോയ പശുവിനു–
ള്ളാധി പറഞ്ഞറിയിച്ചീടരുതല്ലോ.’’
(അയോധ്യാകാണ്ഡം– വിച്ഛിന്നാഭിഷേകം).

പുത്രന്റെ അഭ്യുദയത്തിനായി ഹോമപൂജാദികൾ കഴിപ്പിച്ച് ഏകാഗ്രചിത്തയായി പ്രാർഥനയിൽ മുഴുകിയിരിക്കുകയായിരുന്ന കൗസല്യ, രാമന്റെ വരവ് അറിഞ്ഞതേയില്ല.രാമൻ വന്നതു കണ്ടില്ലേ എന്നു സുമിത്ര.കൗസല്യ കാണുന്നു: മകന്റെ മുഖത്തൊരു വാട്ടമുണ്ടല്ലോ.വിശന്നുപോയതിനാലാണോ എന്റെ കുഞ്ഞിന്?... അമ്മമാരങ്ങനെയാണ്; മക്കൾ എത്ര വളർന്നാലും വാൽസല്യം കൊച്ചുകുഞ്ഞിനോടെന്നപോലെ. ഭക്ഷണത്തിനിരിക്കാൻ അമ്മ പറയുമ്പോഴാണ് സമയമില്ലെന്നും വനവാസത്തിനുള്ള പുറപ്പാടെന്നും രാമൻ അറിയിക്കുന്നത്. നീ ദണ്ഡകാരണ്യത്തിനെങ്കിൽ ഞാൻ ദണ്ഡധരാലയത്തിലേക്ക്, കാലപുരിയിലേക്ക് എന്നാകുന്നു മാതാവ്.കിടാവു വിട്ടുപോയ പശുവിന്റെ ആധി അതിന്റെ മുഴുവൻ തീവ്രതയോടെ അറിയാനാവുക അമ്മമനസ്സിനല്ലേ? 

Your Rating: