Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാഹവും വിശപ്പും മാറ്റാൻ രണ്ട് വിദ്യകൾ

column4

ദാഹവും വിശപ്പും ഉണ്ടാകാതിരിക്കാൻ വിദ്യകൾ ഉണ്ടോ? ഉണ്ടെന്നു രാമകഥ പറയുന്നു.

ബാലന്മാരായ രാമനെയും ലക്ഷ്മണനെയും അച്ഛനായ ദശരഥ മഹാരാജാവിന്റെ അനുമതിയോടെ തന്റെ യാഗരക്ഷയ്ക്കായി കാട്ടിലൂടെ കൊണ്ടുപോകുകയാണു വിശ്വാമിത്ര മഹർഷി. ദാഹവും വിശപ്പും എന്തെന്നറിയാതെ വളർന്ന രാജകുമാരന്മാരണവർ. കാട്ടുവഴികൾ താണ്ടാൻ അവർക്കു പുതിയ രണ്ടു വിദ്യകൾ പറഞ്ഞുകൊടുത്തു. ബല, അതിബല എന്നിവയായിരുന്നു ആ വിദ്യകൾ.

ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്
മാഹാത്മ്യമേറുന്നൊരു വിദ്യകളിവ രണ്ടും
ബാലകന്മാരേ, നിങ്ങൾ പഠിച്ചു ജപിച്ചാലും
ബലയും പുനരതിബലയും മടിയാതെ...

ഈ വിദ്യകൾ പരിശീലിച്ചാൽ പിന്നെ ദാഹവും വിശപ്പും അനുഭവപ്പെടില്ലത്രേ.


ദാഹവും വിശപ്പും മാത്രമല്ല, ശരീരത്തിന്റെ എല്ലാത്തരം ചോദനകളെയും സ്വയം നിയന്ത്രിക്കാൻ പരിശീലനത്തിലൂടെ കഴിയും എന്നാണു രാമകഥ നമ്മോടു പറയുന്നത്.


ഭക്തിയുടെയും യുക്തിയുടെയും രാമായണം
 

Your Rating: