Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുഃഖത്തിനെന്തൊരു കാരണം ചൊല്ലു നീ

എം.കെ. വിനോദ്കുമാർ
column11

‘‘ആത്മാവിനില്ല ജനനവും മരണവു–
മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല’’
(അയോധ്യാകാണ്ഡം– ഭരതന്റെ വിലാപം)

അയോധ്യയിലെ വൃത്താന്തങ്ങളറിഞ്ഞ് ആകെ തകർന്നുപോകുന്ന ഭരതന്റെ ക്രോധമത്രയും അമ്മ കൈകേയിയോടാണ്. അതിലവർ ദഹിച്ചുപോകുമെന്ന് കണ്ടുനിന്നവർ പോലും ഭയന്നു. ‘‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ’’എന്ന കൗസല്യാമാതാവിന്റെ സാന്ത്വനമാണ് ഭരതനെ അൽപമെങ്കിലും ആശ്വസിപ്പിക്കുന്നത്.

ഭരതന്റെ മൂർധാവിൽ ചുംബിക്കുന്ന കൗസല്യയെ കണ്ട് ചുറ്റുമുള്ളവരൊക്കെയും കണ്ണീർ പൊഴിക്കുന്നിടത്തേക്കാണ് വസിഷ്ഠഗുരുവിന്റെ വരവ്.ഭരതനെ കർത്തവ്യങ്ങളിലേക്കുണർത്തേണ്ട ദൗത്യം ഗുരുവിനാണ്.ജന്മകർമമോക്ഷാദികളുടെ അർഥങ്ങളിലേക്ക് അദ്ദേഹം കുമാരനെ നയിക്കുന്നു.

ആത്മാവിന് ജനനം, ബാല്യം,കൗമാരം,യൗവനം,വാർധക്യം,മരണം എന്നീ അവസ്ഥകളില്ലെന്ന സത്യത്തെ ചിന്തിച്ചുറപ്പിച്ച്, ദുഃഖം ത്യജിച്ച് കർമനിരതനാകൂ, ഭരതകുമാരാ! 

Your Rating: