Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുലയ്ക്കണം, ത്രൈയംബകം

എ കെ രവീന്ദ്രൻ
column6

രാമകഥയിലെ കൗതുകങ്ങളിലൊന്നാണു ത്രൈയംബകം എന്ന ശൈവചാപം.

ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര
വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു...

വിദേഹരാജ്യത്തെ മിഥിലാപുരിയിൽ ജനകമഹാരാജാവിന്റെ കൊട്ടാരത്തിൽ സാക്ഷാൽ പരമശിവന്റെ പേരിലുള്ള പടുകൂറ്റൻ വില്ലാണു ത്രൈയംബകം.

വില്ലിതു കുലച്ചുടൻ വലിച്ചു മുറിച്ചീടിൽ
വല്ലഭനിവൻ മമ നന്ദനയ്ക്കെന്നു നൂനം...
എന്നാണു ജനക മഹാരാജാവു പറയുന്നത്.

സ്ത്രീകളിൽ ഉത്തമോത്തമയായ സീതാദേവിയെ സ്വന്തമാക്കാൻ സാക്ഷാൽ ശ്രീരാമനാണെങ്കിൽ പോലും ത്രൈയംബകം എന്ന പടുകൂറ്റൻ വില്ലു കുലയ്ക്കണം.

രാമൻ വില്ലെടുത്തു കുലച്ചു, വലിച്ചു, മുറിച്ചു. അങ്ങനെ സീതാദേവി എന്ന സ്ത്രീരത്നം രാമനു സ്വന്തമായി.

വിശിഷ്ടകാര്യം ചുളുവിൽ നേടാനാകില്ല. അതു നേടിയെടുക്കണമെങ്കിൽ മിടുക്കും പരിശീലനവും അധ്വാനവുമൊക്കെ വേണമെന്ന യാഥാർഥ്യമാണു ത്രൈയംബകം നമ്മോടു പറയുന്നത്. 

Your Rating: