Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടുമെത്തയിൽ നിന്ന് പച്ചിലപ്പരപ്പിലേക്ക്

എ കെ രവീന്ദ്രൻ
column10

സീതയോടും ലക്ഷ്മണനോടുമൊപ്പം വനവാസത്തിനു പുറപ്പെട്ട ശ്രീരാമൻ ഗംഗാതീരത്തു ഗുഹനെ കണ്ടുമുട്ടി. അന്നു രാത്രി അവിടെ തങ്ങി. രാത്രി വൈകിയതോടെ രാമനും സീതയും കാട്ടിൽ വലിയൊരു മരത്തിന്റെ കീഴെ ഇലകൾ വിരിച്ചു കിടന്നു. രാമനു കാവലായി അമ്പും വില്ലുമേന്തി ലക്ഷ്മണൻ. ഇതെല്ലാം കണ്ട് ഗുഹൻ പറയുകയാണ്:

“പുഷ്കരനേത്രനെ കണ്ടീലയോ സഖേ
പർണതല്പേ ഭുവി ദാരുമൂലേ കിട-
ന്നർണോജനേത്രനുറങ്ങുമാറായിതു...”

മരത്തിന്റെ ചുവട്ടിൽ കൂർത്ത കല്ലുകൾക്കു മീതെ ഇലകൾ വിരിച്ചുകിടക്കുന്ന ശ്രീരാമരാജകുമാരന്റെ കാര്യം കഷ്ടം തന്നെ.

ഇന്നലെവരെ കൊട്ടാരത്തിലെ പട്ടുമെത്തയിൽ പള്ളിയുറങ്ങിയ രാജകുമാരനല്ലേ ഇന്ന് ഈ അവസ്ഥ?

ആർക്കായാലും സുഖത്തിനു പിന്നാലെ ദുഃഖവും ദുഃഖത്തിനു പിന്നാലെ സുഖവും ഉണ്ടാകും എന്ന ജീവിതതത്വം പറഞ്ഞാണു ലക്ഷ്മണൻ ഗുഹനെ സമാധാനിപ്പിക്കുന്നത്.

മണിമാളികയിലെ അന്തഃപുരത്തിൽ സ്വർണക്കട്ടിലിലെ പട്ടുമെത്തയിൽ ഇന്ന് ഉറങ്ങുന്നവർക്കും, ‘ഒരുപക്ഷേ, നാളെ താൻ ഉറങ്ങേണ്ടതു ദുരിതങ്ങളുടെ കൊടുംകാട്ടിലെ കരിമ്പാറക്കെട്ടിലാകാം’ എന്ന ചിന്ത വേണം എന്നാണു രാമകഥ നമ്മെ ഓർമിപ്പിക്കുന്നത് 

Your Rating: