Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാർഥനയ്ക്കൊപ്പം പുത്രീയപ്പായസവും

എ കെ രവീന്ദ്രൻ
column3

മറ്റെല്ലാ സമ്പത്തും വേണ്ടുവോളമുണ്ടായിട്ടും അയോധ്യയിലെ ദശരഥമഹാരാജാവിനു മക്കളില്ലായിരുന്നു. മക്കളില്ലാതെ മറ്റെന്തു സമ്പത്തുണ്ടായിട്ടെന്തു കാര്യം?
പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദി
സമ്പത്തു സർവവും ദുഃഖപ്രദമെന്നറിഞ്ഞാലും... എന്നാണു ദശരഥമഹാരാജാവ് കുലഗുരുവായ വസിഷ്ഠനോടു പറയുന്നത്.
വസിഷ്ഠൻ വഴി പറഞ്ഞുകൊടുക്കുന്നു:
വൈകാതെ വരുത്തേണമൃശ്യശൃംഗനെയിപ്പോൾ
ചെയ്ക നീ ഗുണനിധേ, പുത്രകാമേഷ്ടികർമം...
യാഗത്തിനൊടുവിൽ അഗ്നിദേവൻ നൽകുന്ന പുത്രീയം എന്ന പായസം കഴിച്ചതോടെ രാജ്ഞിമാർ ഗർഭിണികളാകുന്നു. മക്കളുണ്ടാകാൻ പ്രാർഥനയും കർമാനുഷ്ഠാനങ്ങളും മാത്രമല്ല, ദിവ്യമായ ഔഷധപ്പായസം കൂടി നിർദേശിക്കുന്നു രാമായണം. ഉദ്ദേശ്യം നല്ലതാണെങ്കിൽ, പ്രാർഥനകളിലൂടെയും നിരന്തരമായ കർമാനുഷ്ഠാനങ്ങളിലൂടെയും അതു നേടിയെടുക്കാള്ള വഴി കണ്ടെത്താനാകുമെന്നു പറഞ്ഞുതരികയാണു രാമകഥ.
ഭക്തിയുടെയും യുക്തിയുടെയും രാമായണം 

Your Rating: