Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദ്‌വൃത്തനെങ്കിൽ പറയേണ്ടതുണ്ടോ

എം.കെ. വിനോദ്കുമാർ
column2

‘‘സദ്‌വൃത്തനെന്നായീടിൽ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും’’
(ബാലകാണ്ഡം– അഹല്യാസ്തുതി)
രാമലക്ഷ്മണകുമാരന്മാരെ വിശ്വാമിത്രമഹർഷിക്കൊപ്പം യാഗരക്ഷയ്ക്കായി അയയ്ക്കുന്നതിൽ സന്ദേഹിയായി, ദശരഥനിലെ വാൽസല്യനിധിയായ പിതാവ്. പുത്രന്മാരാരെന്നും അവരെ അയയ്ക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നും വസിഷ്ഠഗുരു വേണ്ടിവന്നു, ദശരഥനെ ബോധ്യപ്പെടുത്താൻ.

രാമന്റെ യാത്രാമധ്യേ ആ പാദങ്ങളേറ്റ് ശിലാരൂപത്തിൽ നിന്നുണരുന്ന അഹല്യയ്ക്കു പക്ഷേ, സന്ദേഹമേതുമില്ലായിരുന്നു; മോക്ഷദായകനായി ഒരാളേ വരാനുള്ളൂ. ആ രാമനെ ആനന്ദാതിരേകത്താൽ അകമഴിഞ്ഞു സ്തുതിക്കുകയാണ് അഹല്യ.

സമസ്തകർമങ്ങളും ആ പാദങ്ങളിലർപ്പിക്കുന്ന അഹല്യയുടെ സ്തുതി സകലപാപഹരമാണ്.ഭക്തിയോടെ അതു ജപിച്ചാൽ പുരുഷാധമനുപോലും മോക്ഷം പ്രാപിക്കാമെന്നിരിക്കെ സദ്‌വൃത്തന്റെ കാര്യം പറയാനുണ്ടോ? വേഗംതന്നെ മോക്ഷം സാധ്യം.

Your Rating: