Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളറിയുന്നവൻ ഉത്തമപുത്രൻ

എം.കെ. വിനോദ്കുമാർ
column8

‘താതകാര്യമനാജ്ഞപ്തമെന്നാകിലും
മോദേന ചെയ്യുന്ന നന്ദനനുത്തമൻ’’
(അയോധ്യാകാണ്ഡം– വിച്ഛിന്നാഭിഷേകം).

പിതാവിനു വേണ്ടി എന്തിനും തയ്യാറാണു രാമൻ. അദ്ദേഹത്തിന്റെ ദുഃഖകാരണം വ്യക്തമാക്കുന്ന കൈകേയിയോട് അർഥശങ്കയ്ക്കിടയില്ലാത്തവിധം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് ഉത്തമനായ ആ മകൻ.സ്വജീവനെ, മാതാവിനെ, സീതയെ,രാജ്യത്തെ... അങ്ങനെ എന്തും ഉപേക്ഷിക്കാൻ എപ്പോഴും സന്നദ്ധനാണു താൻ. അച്ഛന്റെ ആഗ്രഹമറിഞ്ഞു പ്രവർത്തിക്കുന്നവനാണ് ഉത്തമനായ പുത്രൻ.

അച്ഛൻ ആവശ്യപ്പെട്ടിട്ടു ചെയ്യുന്നവൻ മധ്യമനേ ആകുന്നുള്ളൂ. ആവശ്യപ്പെട്ടാലും അതു തന്റെ കർത്തവ്യമല്ലെന്നു കരുതുന്നവനോ? അവൻ കൊള്ളരുതാത്തവനെന്നാണ് സജ്ജനം പറയുക.

Your Rating: