Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതു രാമായണത്തിൽ ഏകാന്ത വനയാത്ര?!

എം.കെ. വിനോദ്കുമാർ
column9

‘‘ ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു?’’
(അയോധ്യാ കാണ്ഡം–ലക്ഷ്മണോപദേശം)

വനത്തിലേക്കു കൂട്ടാതിരിക്കാൻ ദേവൻ ഉന്നയിക്കുന്ന ന്യായങ്ങൾ പത്നിയോടുള്ള സ്നേഹംകൊണ്ടുതന്നെ. പക്ഷേ, ഭർത്താവിനൊപ്പം നടക്കുമ്പോൾ കല്ലും മുള്ളും നിറഞ്ഞ വഴികൾ പോലും പൂവിരിച്ച പാതകളാണ്. എത്രയോ രാമായണങ്ങൾ കേട്ടിരിക്കുന്നു! എവിടെയെങ്കിലും സീതയില്ലാത്ത വനയാത്രയുണ്ടോ രാമന്?! പുരുഷനും പ്രകൃതിയും ഒരുമിച്ചു നിലനിൽക്കാതെ പ്രപഞ്ചമുണ്ടോ? പോരെങ്കിൽ , പാണിഗ്രഹണ മന്ത്രത്തിന്റെ അർഥമെന്താണ്? പ്രാണാവസാനം വരെ പിരിയുകയില്ല എന്നല്ലേ.അപ്പോൾ, പിരിഞ്ഞുപോവുകയെന്നാൽ പ്രാണപരിത്യാഗമല്ലേ സീതയ്ക്ക്?ഇനി സമ്മതിക്കാതിരിക്കാനാവുമോ ശ്രീരാമന്! 

Your Rating: