Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദത്തിന്റെ ഞായര്‍

Easter 2017 ഈസ്റ്റര്‍ ശരിക്കും ആനന്ദത്തിന്റെ ഞായര്‍ തന്നെയാണ്

ആദിമ ക്രൈസ്തവ സഭയുടെ കാലത്ത്, റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. പൗരസ്ത്യ ക്രിസ്ത്യാനികള്‍ അന്നേ ദിവസം പരസ്പരം ഉപചാര വാക്കുകള്‍ പറഞ്ഞിരുന്നില്ല അതിനു പകരമായി യേശുവിന്റെ ഉത്ഥാനത്തിന്റെ വിശ്വാസ പ്രഖ്യാപനമായിരുന്നു നടത്തിയിരുന്നത്. 'ക്രിസ്തു ഉയിര്‍ത്തെഴു ന്നേറ്റിരിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍ 'സത്യം സത്യമായി അവിടന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു' എന്ന് മറ്റേയാള്‍ മറുപടി പറഞ്ഞിരുന്നു. 

ഈസ്റ്റര്‍ ശരിക്കും ആനന്ദത്തിന്റെ ഞായര്‍ തന്നെയാണ്. രണ്ടായിരം വര്‍ഷങ്ങളായി ഈ ആഘോഷം പലവിധത്തില്‍ ലോകം കൊണ്ടാടുന്നു. നിറംപിടിപ്പിച്ച മുട്ടകളും വെളുത്ത ലില്ലിപുഷ്പങ്ങളും ഈസ്റ്ററിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. 

ഈസ്റ്റര്‍ മുട്ട ഉയിര്‍പ്പുദിനത്തിലെ കുട്ടികളുടെ ഒരു പ്രധാനവിനോദം കൂടിയായിരുന്നു. ഈജിപ്തിലും റോമിലും ഗ്രീസിലുമൊക്കെ പണ്ടുമുതല്‍ തന്നെ ഈസ്റ്റര്‍ മുട്ടകള്‍ അലങ്കരിക്കുന്ന പതിവുണ്ടായിരുന്നു. മുട്ടയ്ക്കു ആകര്‍ഷകമായ നിറങ്ങളും ചാര്‍ത്തിയിരുന്നു. ഉയിര്‍പ്പുരാത്രിയില്‍ മുട്ട വീടുകളോടു ചേര്‍ന്നുള്ള ചെടിത്തോട്ടങ്ങളില് പലയിടത്തും കുഴിച്ചുവയ്ക്കുകയും ഉയിര്‍പ്പുനാള്‍ രാവിലെ പള്ളിയില്‍ പോയി വന്നശേഷം ഈ മുട്ടകള്‍ കണ്ടെടുക്കാന്‍ കുടുംബനാഥന്‍ കുട്ടികളോടു ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. ഇത് കണ്ടെടുക്കുന്ന കുട്ടികള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും കൊടുത്തിരുന്നു. 

അടച്ചുമുദ്രവച്ച കല്ലറയില്‍ നിന്ന് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഒാര്‍മയ്ക്കായി ഇന്നും പല രാജ്യങ്ങളിലും ഈസ്റ്റര്‍ മുട്ടകള്‍ വെഞ്ചരിച്ച് ആളുകള്‍ക്ക് കൊടുക്കാറുണ്ട്. മധ്യകാലഘട്ടില്‍ ദേവാലയത്തിലെ ചടങ്ങുകളിലും ഈസ്റ്റര്‍ മുട്ടകള്‍ക്ക് സ്ഥാനമുണ്ടായിരുന്നു. 

ക്രിസ്മസിനു ക്രിസ്മസ് കേക്ക് എന്ന പോലെ ഈസ്റ്ററിനു ഈസ്റ്റര്‍ മുട്ട പ്രാധാന്യമുള്ളതാണ്. ഏതാണ്ട് എ.ഡി. 604 കാലഘടത്തില്‍ ഈസ്റ്റര്‍ ദിന ആഘോഷങ്ങളില്‍ ഈസ്റ്റര്‍ മുട്ടകള്‍ സ്ഥനം പിടിച്ചുവെന്നു കരുതപ്പെടുന്നു.