Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴരപ്പൊന്നാന ദർശനത്തിന് ഒരുങ്ങി ഏറ്റുമാനൂർ...

ettumanoor-festival

മഹാദേവക്ഷേത്ര ഉത്സവത്തിനു വിശ്വാസതീവ്രത ഉണർത്തുന്ന ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും നാളെ. പൊന്നാനകളെ മാർത്താണ്ഡവർമ രാജാവ് നടയ്ക്കുവച്ചെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുന്ന പൊന്നിൻ കുടയും പുറത്തെടുക്കും. ഇന്ന് ഏഴാം ഉത്സവം മുതൽ കാഴ്ചശ്രീബലി എഴുന്നള്ളത്തിനും ആറാട്ട് എതിരേൽപിനും തിടമ്പേറ്റുന്ന ഗജവീരന്റെ പുറത്ത് മുത്തുക്കുടയ്ക്കു പകരം പൊന്നിൻ കുട ചൂ‌ടും.

മഹാദേവക്ഷേത്ര ഐതിഹ്യങ്ങൾക്കു ചരിത്രത്തിന്റെ പിൻബലമുണ്ട്. എട്ടുമനകളുടെ ഊര് എട്ടുമനയൂരും പിന്നീട് ഏറ്റുമാനൂരുമായി. ക്ഷേത്രത്തിലെ അവകാശം എട്ടു മനകൾക്കായിരുന്നു. എട്ടൊന്നശേരി, പട്ടമന, മംഗലത്ത്, അയ്യങ്കണിക്കൽ, ചിറക്കര, പുന്നയ്ക്കൽ, ചെന്തിട്ട പുളിന്താനം, ഇടമന എന്നീ ഇല്ലങ്ങളായിരുന്നു മഹാദേവക്ഷേത്രത്തിന്റെ അവകാശികൾ. ഊരാൺമക്കാർ മണ്ഡപത്തിൽ യോഗംചേരും. മൂസത് മാരായ സ്ഥാനീയർക്കും പുന്നരിട്ട പണ്ടാരത്തിലും യോഗത്തിൽ ചേരും. ശ്രീകോവിൽ പണിയിച്ചതു പുന്നയ്ക്കലാണെന്നു തെക്കുപടിഞ്ഞാറെ കരിങ്കൽ ഭിത്തിയിൽ കൊത്തിവച്ചിട്ടുണ്ട്. കൊല്ലവർഷം 987ൽ ക്ഷേത്രം സർക്കാരിന്റെ നിയന്ത്രണത്തിലായി.

ഇന്നലെ ക്ഷേത്രത്തിൽ വൻതിരക്കായിരുന്നു. മഹാദേവന്റെ പ്രസാദമുണ്ട് ആയിരങ്ങൾക്കു സായുജ്യം. മൂന്നുമണിക്കു ശേഷവും പ്രസാദമൂട്ടിനായി നിര നീണ്ടു. കെഎൻവി കാറ്ററിങ് ഉടമ ഏറ്റുമാനൂർ കണ്ണനാണ് ഇന്നലെ പ്രസാദമൂട്ടു നടത്തിയത്. പഞ്ചവാദ്യവും ഓട്ടൻതുള്ളലും ഓർഗൻ കച്ചേരിയും ഉത്സവം കൊഴുപ്പിച്ചു. കാഴ്ച ശ്രീബലിക്ക് ഓച്ചിറ ശിവദാസ് സംഘം നാഗസ്വരം ഒരുക്കി. കീഴില്ലം ഗോപാലകൃഷ്ണൻ സംഘത്തിന്റെ പഞ്ചവാദ്യം, എഴുന്നള്ളത്ത് അവിസ്മരണീയമാക്കി. അഖില കേരള ചേരമർ ഹിന്ദു മഹാസഭ ഏറ്റുമാനൂരപ്പനു താലപ്പൊലി സമർപ്പിച്ചു.

സിനിമാതാരം ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്തം ആറാം ഉത്സവത്തിന് അരങ്ങുചാർത്തി. ക്ഷേത്രത്തിലെ തിരക്കു കണക്കിലെടുത്ത് ഇന്നുമുതൽ ആറാട്ടു വരെ കെഎസ്‍ആർടിസി സ്പെഷൽ സർവീസ് വേണമെന്നു ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എൻ. ശ്രീകുമാർ ആവശ്യപ്പെട്ടു.

ഉത്സവം ഇന്ന്

ശ്രീബലി നാഗസ്വരം മരുത്തോർവട്ടം ബാബു, കൊല്ലങ്കോട് സുബ്രഹ്മണ്യൻ, പഞ്ചവാദ്യം കളമ്പൂർ രാധാകൃഷ്ണൻ, പഞ്ചാരിമേളം പേരൂർ സുരേഷ് സംഘം – 7.00. ശീതങ്കൻ തുള്ളൽ പാലാ കെ.ആർ. മണി – 11.30. ഉത്സവബലി ദർശനം – 1.00. ദേവസംഗീതം–1.15. സംഗീതസദസ്സ് – 12.30, 2.00, 2.45. വയലിൻ കച്ചേരി – 3.15. ഭജൻസ് – 4.00. തിരുവാതിരകളി – 4.30, കാഴ്ചശ്രീബലി, വേല, സേവ – 5.00. താലപ്പൊലി സമർപ്പണം സംയുക്ത എൻഎസ്എസ് കരയോഗം വനിതാസമാജം – 6.30. വിളക്ക് – 9.00. ക്ലാസിക്കൽ സംഗീത നിശ – 9.00. കഥാപ്രസംഗം വിനോദ് ചമ്പക്കര – 11.00. നൃത്തനാടകം – 2.00.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.