Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലു ഫാഷൻ വീക്കിൽ മലയാളിക്കുട്ടിയായി നേഹ സക്സേന

Neha ലുലു ഫാഷൻ വീക്കിൽ നേഹ സക്സേന

കൊച്ചിയെ ഫാഷൻ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കുന്ന ലുലുഫാഷൻ ഷോ തുടങ്ങിയിട്ട് നാലുദിവസം കഴിഞ്ഞിരിക്കുന്നു. സൂപ്പർ മോഡലുകളും വമ്പൻ ബ്രാൻഡുകളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമെല്ലാം അണിനിരന്ന ഫാഷൻ വീക്ക് സാധാരണക്കാരെപ്പോലും ഫാഷന്‍ ലോകത്തേക്കു കൈപിടിച്ചു കൊണ്ടുപോകുന്നതായിരുന്നു. ഫാഷൻ വീക്കിന്റെ നാലാംദിവസത്തില്‍ തിളങ്ങിയത് ഉത്തരേന്ത്യയിൽ നിന്നെത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ നേഹ സക്സേനയാണ്. 

neha-1

ഒട്ടനേകമുള്ള പ്രശസ്തമായ ബ്രാൻഡുകൾക്കിടയിലേക്ക് മറ്റൊരു ബ്രാൻഡിന്റെ ലോഞ്ചിൽ ഷോസ്റ്റോപ്പറായാണ് നേഹ എത്തിയത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കസബ എന്ന ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായ നേഹ, അമാര എ​ന്ന പുത്തൻ ബ്രാൻഡിനു വേണ്ടിയാണ് റാംപിൽ ചുവടുവച്ചത്. മലയാളത്തിൽ നമസ്കാരം പറഞ്ഞു തുടങ്ങിയ നേഹ മലയാളികൾ തനിക്കു നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയും പറഞ്ഞു. 

ട്രെൻഡ്സിനെ പ്രണയിക്കുന്നവർക്ക് സംശയമേതുമില്ലാതെ അമാരയെയും പ്രണയിക്കാം എന്നു വ്യക്തമാക്കുന്നതായിരുന്നു ഡിസൈനുകളെല്ലാം. സൽവാറുകളിലും പലാസോകളിലും ഫ്രോക്കുകളിലുമൊക്കെ ആവിഷ്കരിച്ചിരിക്കുന്ന വ്യത്യസ്തത ഗേൾസിന്റെ മനസ്സിൽ കയറിക്കൂടുമെന്നുറപ്പാണ്. 

Your Rating: