Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ ദിനങ്ങള്‍ മക്കള്‍ക്കുവേണ്ടി

Mata Mmritanandamayi

ഒരു ദിവസം ഇരുപത്തിരണ്ടു മണിക്കൂര്‍വരെ ഭക്തരുടെ ദര്‍ശനത്തിനു നടുവില്‍ അമ്മ നിന്നിട്ടുണ്ട്. ദര്‍ശനത്തിനിടെ പലപ്പോഴും വിശ്രമമില്ല.

സമയമാണ് ധനം. കളഞ്ഞുപോയ സമയത്തെ തിരികെ പ്പിടിക്കാനാകില്ലെന്നാണ് അമൃതാനന്ദമയി എല്ലാവരെ യും ഉപദേശിക്കുന്നത്. ഒരു ലക്ഷം രൂപയിലും വലുതാണ് ഒരു സെക്കന്‍ഡ് എന്ന് അമ്മ ഓര്‍മിപ്പിക്കുന്നു. അതുകൊ ണ്ടുതന്നെ അമ്മയുടെ ഒരു ദിവസത്തില്‍ ഓരോ സെക്കന്‍ഡും അമൂല്യമാണ്.

സമയം ദുരുപയോഗിക്കാതിരിക്കാന്‍ അമ്മ അതീവ ശ്രദ്ധാലുവുമാണ്. അമ്മയ്ക്കുവേണ്ടി ഒരു സമയമില്ല. അമ്മയുടെ സമയമെല്ലാം മക്കള്‍ക്കുവേണ്ടിയാണ്. അമ്മയുടെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മക്കള്‍ക്കുവേണ്ടിയാണ്. മണിക്കൂറുകളോളം നീളുന്ന ദര്‍ശനവേളയില്‍ അമ്മ ഒരു വേള തളരുന്നത് ആരും കണ്ടിട്ടില്ല. അവസാനത്തെ ഭക്തനെയും ആലിംഗനം ചെയ്ത്, കവിളിലൊരുമ്മ നല്‍കി അമ്മ ഉണര്‍വോടെ നമുക്കിടയില്‍ നില്‍ക്കുന്നു.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ആശ്രമത്തിന്റെ സമയക്രമപ്രകാരം ദര്‍ശനമില്ല. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് അമ്മയെത്തേടിയെത്തുന്നവര്‍ക്ക് അതറിയണണെന്നുണ്ടോ? ഫലത്തില്‍ അവര്‍ക്കായി ഈ ദിവസങ്ങളും ദര്‍ശനദിവസങ്ങളായി മാറും. ഈ ദിവസങ്ങളില്‍ രാവിലെ പത്തുമണിക്ക് അമ്മ വേദിയില്‍ വരും. ഒന്നര മണിക്കൂര്‍ ധ്യാനം. പിന്നീട് അന്തേവാസികളുമായി ചോദ്യോത്തരവേള. എല്ലാ ചോദ്യങ്ങള്‍ക്കും സംയമനത്തോടെയുള്ള ഉത്തരം.

വിദേശികള്‍ക്കു ദ്വിഭാഷികള്‍ മുഖേന മറുപടി. പിന്നീടു പ്രസാദവിതരണവും ഭക്ഷണവും. ദിവസവും വൈകിട്ട് 6.30 മുതല്‍ എട്ടുവരെ. സന്ധ്യയ്ക്ക് ഭജനയാണ്. രാത്രി എട്ടിനുശേഷം തിരഞ്ഞെടുക്കപ്പെടുന്ന ചില ഭക്തര്‍ക്കു ദര്‍ശനം. സുരക്ഷാകാരണങ്ങളാലും മറ്റും വലിയ ജനക്കൂട്ടത്തിനിവിടെ എത്താന്‍ കഴിയാത്തവരാണ് ഈ സമയത്ത് വരുക. അതിനുശേഷം സ്ഥാപനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന ബ്രഹ്മചാരികളെ കാണും. അവര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഇതു പലപ്പോഴും രാത്രി ഏറെ നീളും. ഇതുകൊണ്ടെന്നും തീരില്ല അമ്മയുടെ ദിവസം. രാത്രി വൈകിയാണു ഭക്തരുടെ കത്തുകള്‍ വായിക്കുന്നത്. പലരാജ്യങ്ങളില്‍നിന്നു പല ഭാഷകളിലുള്ള കത്ത്. കത്തുവായനയും മറുപടിയെഴുത്തും പുലര്‍ച്ചെ വരെ നീളും. യാത്രയുണ്ടെങ്കില്‍ യാത്രാവേളയില്‍ വായിക്കാനും കുറച്ച് കത്തുകളെടുക്കും.

ഇതെല്ലാം കഴിഞ്ഞ് അമ്മ എപ്പോള്‍ ഉറങ്ങുന്നുവെന്നു ചോദിച്ചാല്‍ ആശ്രമവാസികള്‍ക്ക് അതൊരു അദ്ഭുതവുമല്ല. രാവിലെ ഒരുമണിക്കൂറോ മറ്റോ ആണ് അമ്മയുടെ വിശ്രമസമയം. സന്ധ്യയ്ക്കു ഭജനയ്ക്കു മുമ്പ് ഒരു ഗാസ് വെള്ളം കുടിക്കും.

ആശ്രമത്തിലെ പൂന്തോട്ടത്തിലെ ഓരോ ചെടിയും അമ്മയ്ക്കു മക്കളെപ്പോലെയാണ്. ഒരു തളിരിലയില്‍ പൂമൊട്ടില്‍ അമ്മ ആഹ്ളാദത്തോടെ മുഖം ചേര്‍ക്കും. അവയ്ക്കു വെള്ളവും വളവും നല്‍കാന്‍ ഉല്‍സാഹിയായ ഒരു കുട്ടിയെപ്പോലെ ഓടിനടക്കും. കുട്ടികള്‍ കൃഷിചെയ്യുന്ന പച്ചക്കറികളും ഫലങ്ങളും വിളവെടുത്താല്‍ ആദ്യത്തേത് അമ്മയ്ക്കാണ്.

ഫോണ്‍ ഉപയോഗം അമ്മയ്ക്കു കുറവാണ്. അമ്മ സെല്‍ഫോണ്‍ ഉപയോഗിക്കുന്നില്ല. ആശ്രമത്തിന്റെ ഉത്തരവാദിത്തമുള്ളവരോടു ഭക്തരുടെ പ്രശ്നങ്ങള്‍ സംസാരിക്കാന്‍ ചിലപ്പോഴൊക്കെ ഫോണ്‍ ഉപയോഗിച്ചെങ്കിലായി... ശരിയാണ്. ഈ അമ്മ സമയത്തെ കൈക്കുമ്പിളില്‍ ചേര്‍ത്തുവയ്ക്കുന്നു. ഒരു തരിപോലും ചോരാതെ....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.