Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണ്യവതിമാരിൽ മൂന്നാം തെരേസ

mother-teresa4

കരുണയുടെ മാലാഖയായ മദർ തെരേസ ജീവിച്ചിരുന്നപ്പോഴൊക്കെ പറയാറുണ്ടായിരുന്നു: എനിക്ക് ‘ഉണ്ണിയേശുവിന്റെ ഫ്രാൻസിലെ കൊച്ചുതെരേസ’യുടെ പേരാണ് ഇട്ടിരിക്കുന്നത്.

സംസാരവേളകളിൽ മദർ ഇടയ്‌ക്കൊക്കെ ‘വലിയ തെരേസാമ്മ’യുടെ പേരും പരാമർശിക്കുമായിരുന്നു. കത്തോലിക്കാ സഭ ശുദ്ധിമതികളുടെ ഗണത്തിൽ നേരത്തേ ഉൾപ്പെടുത്തിയിട്ടുള്ള ആവിലയിലെ വിശുദ്ധ തെരേസയെപ്പറ്റിയായിരുന്നു ആ പരാമർശം.

വിശുദ്ധപദവിയിലേക്കു പിന്നീട് ഉയർത്തപ്പെടുമ്പോൾ മദർ വലിയ തെരേസാമ്മയ്‌ക്കും കൊച്ചുതെരേസയ്‌ക്കും പിന്നാലെ വിശുദ്ധയായിത്തീരുന്ന മൂന്നാമത്തെ തെരേസയായിരിക്കും. ലൊറേറ്റോ സന്യാസിനീ സഭാംഗമായി സ്‌കൂളിൽ ബംഗാളി പഠിച്ചുകൊണ്ടിരിക്കേ മദറിനെ മറ്റു തെരേസമാരിൽനിന്നു തിരിച്ചറിയാൻ വേണ്ടി ബംഗാളി തെരേസ എന്നാണു വിളിച്ചിരുന്നതെന്ന് അവരുമായി ഉറ്റ സമ്പർക്കം പുലർത്തിയിരുന്ന ഒരു വൈദികൻ ഓർമിക്കുന്നു.

മൗലാലി പ്രദേശത്തു സെന്റ് തെരേസയുടെ നാമത്തിൽ ഒരു പള്ളി പ്രതിഷ്‌ഠിക്കപ്പെട്ടതു മുതൽ അതു മദറിന്റെ പ്രിയ ദേവാലയമായി. നൊബേൽ ബഹുമതി നൽകപ്പെട്ട മദർ 80-ാം ജന്മദിനം ആഘോഷിച്ചതും ആ പള്ളിയിലാണ്.

Your Rating: