Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനിവിന്റെ ആൾരൂപം

mother-teresa2

മദർ തെരേസ
( 1910 ഓഗസ്റ്റ് 26– 1997 സെപ്റ്റംബർ 5)

∙ അൽബേനിയൻ ദമ്പതികളുടെ മകളായി മാസിഡോണിയയിൽ ജനനം.

∙ യഥാർഥ പേര് ആഗ്നസ് ബൊജക്സ്യൂ

∙ അയർലൻഡിലെ ഡബ്ലിനിലുള്ള റാത്ഫർമാം ലൊറേറ്റ കന്യാസ്ത്രീമഠത്തിൽ ചേർന്നത് 1928ൽ; തുടർന്ന് തെരേസയെന്ന പേരു സ്വീകരിച്ചു.

∙ 19–ാം വയസിൽ ഇന്ത്യയിലെത്തി.

∙ ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്യാസ സമൂഹം രൂപീകരിച്ചു കൊൽക്കത്ത കേന്ദ്രമാക്കി അനാഥരെയും അഗതികളെയും സംരക്ഷിച്ച് സേവനത്തിന്റെ നീണ്ട 45 വർഷങ്ങൾ. ‘നിർമൽ ഹൃദയ്’, ‘ശിശുഭവൻ’, ‘ശാന്തിനഗർ’ തുടങ്ങിയ അനുബന്ധ സേവനങ്ങൾ.

∙ 1951ൽ ഇന്ത്യൻ പൗരത്വം

∙ 1979ൽ സമാധാന നൊബേൽ; 1962ൽ പത്മശ്രീ, മഗ്സെസെ പുരസ്കാരം, 1972 ൽ ജവാഹർലാൽ നെഹ്റു രാജ്യാന്തര സമാധാന സമ്മാനം, 1980ൽ ഭാരതരത്ന.

∙ നാമകരണശുശ്രൂക്ഷകൾ വത്തിക്കാനിൽതന്നെ നടത്തുമെന്നാണ് ഇതുവരെയുള്ള സൂചന.

∙ എന്നാൽ, നാമകരണശുശ്രൂക്ഷകൾ കൊൽക്കത്തയിൽവച്ചു നടത്താൻ ശ്രമിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ വൃത്തങ്ങൾ പറഞ്ഞു.

∙ ചടങ്ങ് കൊൽക്കത്തയിലാണെങ്കിൽ അതിനായി മാർപ്പാപ്പ ഇന്ത്യയിലെത്തും.

വിശുദ്ധ നാമകരണത്തിന് അദ്ഭുത രോഗശാന്തി

വൈദ്യശാസ്ത്രത്തിനു കാരണം കണ്ടെത്താൻ കഴിയാത്ത തരത്തിലുളള അദ്ഭുതകരമായ രോഗശാന്തിയാണ് വിശുദ്ധ നാമകരണത്തിനായി വത്തിക്കാൻ പരിഗണിക്കുക. ഇത്തരം രണ്ട് അദ്ഭുത പ്രവൃത്തികൾ സ്ഥിരീകരിക്കപ്പെട്ടാൽ വിശുദ്ധ പ്രഖ്യാപനത്തിനു വഴിയൊരുങ്ങും.

മദർ തെരേസയുടെ ഒന്നാം അദ്ഭുത പ്രവൃത്തി

1998ൽ മൊണീക്ക ബെസ്ര എന്ന ബംഗാൾ ഗോത്രയുവതിയുടെ വയറ്റിലെ ട്യൂമർ ഭേദമായത്. 2002ൽ വത്തിക്കാൻ ഇത് ഔദ്യോഗികമായി അംഗീകരിച്ചു. 2003ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

രണ്ടാം അദ്ഭുത പ്രവൃത്തി

ബ്രസീലിലെ സാവോ പോളോയിലെ സാന്റോസ് രൂപതാംഗമായ ഒരാളുടെ തലച്ചോറിലെ ട്യൂമറുകൾ ഭേദമായത്.
2016 സെപ്റ്റംബർ നാലിന് വിശുദ്ധ നാമകരണം.  

Your Rating: