Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗതികളുടെ അമ്മ

mother-teresa5

കൊൽക്കത്ത കേന്ദ്രമാക്കി അനാഥരെയും അഗതികളെയും സംരക്ഷിച്ച മദർ തെരേസ 1910 ഓഗസ്റ്റ് 26ന് ആണു ജനിച്ചത്. 1928 ൽ അയർലൻഡിൽ കന്യാമറിയത്തിന്റെ നാമത്തിലുള്ള സ്ഥാപനത്തിൽ ചേർന്നു. ആറാഴ്ചകൾക്കു ശേഷം 19–ാം വയസ്സിൽ അധ്യാപികയായി ഇന്ത്യയിലെത്തി.

നഴ്സിങ്ങിൽ പരിശീലനം നേടി ഏറ്റവും ദരിദ്ര വിഭാഗങ്ങൾ താമസിക്കുന്ന കൊൽക്കത്തയിലെ ചേരികളിലേക്കു നീങ്ങി. ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്യാസസമൂഹം രൂപീകരിച്ചു.

ദുരിതമനുഭവിക്കുന്ന മനുഷ്യർക്കു വേണ്ടി മറ്റു പല സ്ഥാപനങ്ങളും തുടങ്ങി. ‘നിർമൽ ഹൃദയ്’, ‘ശിശുഭവൻ’ എന്നിവ അവയിൽ ചിലതാണ്. അസൻസോളിൽ ‘ശാന്തിനഗർ’ എന്ന പേരിൽ കുഷ്ഠരോഗികൾക്കായി കോളനിയും സ്ഥാപിച്ചു. 1979ൽ നൊബേൽ സമ്മാനത്തിന് അർഹയായ മദർ തെരേസയ്ക്ക് 1962 ൽ പത്മശ്രീ, മഗ്സസെ പുരസ്കാരം, 1972 ൽ ജവാഹർലാൽ നെഹ്റു രാജ്യാന്തര സമാധാന സമ്മാനം, 1980ൽ ഭാരതരത്ന തുടങ്ങി അനേകം അവാർഡുകളും ലഭിച്ചു. ഇന്ത്യൻ പൗരത്വം സ്വീകരിച്ച മദർ 1997 സെപ്റ്റംബർ അഞ്ചിന് അന്തരിച്ചു. 2003ൽ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 

Your Rating: