Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണയുടെ ആ ഹൃദയഗീതം; ദൈവം ഈണമിട്ടത്...

mother-teresa

അഗതികളെയും പാവങ്ങളെയും കുഷ്ഠരോഗികളെയും ഒരുപോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മദർ തെരേസയെന്ന കൊൽക്കത്തയിലെ വിശുദ്ധ തെരേസ. മാസിഡോണിയയിൽ ജനിച്ച ആഗ്നസ് ബൊജക്സ്യു റാത്ഫർമാം ലൊറേറ്റ കന്യാസ്ത്രീ മഠത്തിൽ ചേർന്നപ്പോഴും അറിഞ്ഞിരിക്കില്ല തന്റെ നിയോഗം കാതങ്ങൾ അകലെയുള്ള ഇന്ത്യയിലാണെന്ന്. കൊൽക്കത്തയിലേക്കു സുവിശേഷ പ്രവർത്തനത്തിനെത്തിയ ജസ്യൂട്ട് മിഷനറിമാരുടെ കത്തുകളിൽനിന്നാണ് കൊൽക്കത്തയെക്കുറിച്ചും ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തെക്കുറിച്ചും മദർ അറിയുന്നത്.

Mother Teresa

തുടർന്ന് തന്റെ പത്തൊമ്പതാം വയസ്സിൽ ഇന്ത്യയിലെത്തിയ ആഗ്നസ് സമൂഹം അകറ്റി നിർത്തിയിരുന്നവരെ നെഞ്ചോടു ചേർത്തു. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം രൂപീകരിച്ച് അനാഥർക്കും അഗതികൾക്കുമിടയിലേക്ക് ഇറങ്ങി. അടുക്കാൻ മടിച്ച് മാറിനിന്നവരെ അടുപ്പിച്ചുനിർത്തി. പ്രതിഫലേച്ഛയില്ലാത്ത മദറിന്റെ പെരുമാറ്റം ആദ്യം വിമർശിച്ചവരെപോലും പിന്നീട് അടുപ്പിച്ചു. ഒരു ബൈബിളും അത്യാവശ്യത്തിനു ധരിക്കുവാനുള്ള വസ്‌ത്രങ്ങളും അഞ്ചു രൂപയുമായാണ് മദർ പാവങ്ങൾക്കിടയിലേക്കിറങ്ങിയത്.

Mother-Teresa-11

കൊൽക്കത്തയിലെ സാധുക്കൾ ബംഗാളി തെരേസയെന്നായിരുന്നു മദറിനെ ആദ്യകാലങ്ങളിൽ‌ വിളിച്ചിരുന്നത്. സമൂഹം അകറ്റിനിർത്തിയിരുന്ന കുഷ്ഠരോഗികളോട് മദർ അടുത്തിടപഴകിയപ്പോൾ വിമർശിക്കാനും കുറ്റപ്പെടുത്താനും നിരവധിപ്പേരുണ്ടായിരുന്നു. എന്നാൽ എതിർപ്പുകളെ വകവയ്ക്കാതെ മദർ തെരേസ അവർക്കായി പ്രവർത്തിച്ചു. ക്രിസ്തുവിന്റെ പാത പിന്തുടർന്ന കന്യാസ്ത്രീയെന്നു ജനം അവരെ വിളിച്ചു. കൊൽക്കത്തയിലെ ചേരികളിൽനിന്ന് നിരവധിപ്പേരെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്തി മദർ തെരേസ.

religion-VATICAN-INDIA-TERESA

1979 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം, ഭാരതരത്ന, പത്മശ്രീ, മഗ്‌സസെ അവാർഡ്, ഗുഡ് സമരിറ്റൻ അവാർഡ്, ജവാഹർലാൽ നെഹ്‌റു അവാർഡ്, കരുണാദത്ത അവാർഡ്, ആൽബർട്ട് ഷ്വൈറ്റ്‌സർ പുരസ്‌കാരം, രാജീവ്‌ഗാന്ധി സദ്‌ഭാവന അവാർഡ് എന്നിവയൊക്കെ മദറിനെത്തേടിയെത്തി. 1983ൽ ബ്രിട്ടൻ ‘ഓർഡർ ഓഫ് മെറിറ്റ്’ നൽകി ബഹുമാനിച്ചപ്പോൾ അതേവർഷംതന്നെ ഓസ്‌ട്രേലിയ ‘ഓർഡർ ഓഫ് ഓസ്‌ട്രേലിയ’ നൽകി. 1997 മാർച്ച് 13ന് മദർ തെരേസയുടെ പിൻഗാമിയായി പ്രിയശിഷ്യ സിസ്‌റ്റർ നിർമല തിരഞ്ഞെടുക്കപ്പെട്ടു. 1997 സെപ്‌റ്റംബർ അഞ്ചിനു മദർ തെരേസ അന്തരിച്ചു.  

Your Rating: