Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യയുടെ, സംഗീതത്തിന്‍റെ, ഭക്തിയുടെ നവരാത്രികള്‍

durga-devi

നവരാത്രിക്കൊരു താളമുണ്ട്. സാക്ഷാല്‍ പരമശിവന്‍റെ കയ്യിലെ ഡമരുവെന്ന തുടിയില്‍ നിന്നാണ് അക്ഷരങ്ങള്‍ ശബ്ദ വീചികളായി പിറന്നു വീണതെന്നാണു വിശ്വാസം. വാഗീശ്വരിയായ സരസ്വതീദേവിയെ പൂജിക്കുന്ന നവരാത്രിക്കാലം.

വാക്കും താളവും സൗന്ദര്യവും ഇഴചേരുന്നതാണു സംഗീതം. അതുകാണ്ടുതന്നെയാണു നവരാത്രി കാലം സംഗീതക്കച്ചേരികളുടെ കൂടി കാലമാകുന്നത്. സംഗീത വിദ്വാന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതു വ്രതശുദ്ധിയുടെ കാലം.

കര്‍ണാടക സംഗീതം ഭക്തിയില്‍ നിന്ന് ഉറവെടുക്കുന്നതാണെന്നു വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്ന ദിനരാത്രങ്ങള്‍. വിദ്യയുടെ, സംഗീതത്തിന്റെ, ഭക്തിയുടെ നവരാത്രികള്‍. ഒന്‍പതു രാത്രികള്‍ക്കായി, സ്വാതിതിരുനാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയ ഒന്‍പതു കീര്‍ത്തനങ്ങളാണു തിരുവിതാം കൂറിനു കീഴിലായിരുന്ന നമ്മുടെ നാട്ടിലും പ്രധാനമായും നവരാത്രിക്കച്ചേരികളില്‍ പാടുന്നത്.

ശങ്കരാഭരണത്തില്‍ തുടങ്ങി (ദേവീ ജഗജ്ജനനീ...), കല്യാണി (പാഹി മാം ശ്രീ വാഗീശ്വരി...), സാവേരി (ദേവീ പാവനി...), തോടി (ഭാരതി മാമവ...), ഭൈരവി (ജനനീമാമവ...), പന്തുവരാളി (സരോരുഹാസന ജായേ...), ശുദ്ധസാവേരി (ജനനീപാഹി...), നാട്ടക്കുറിഞ്ഞി (പാഹിജനനീ...), ആരഭി (പാഹിപര്‍വതനന്ദിനി)രാഗങ്ങളിലായി ഒന്‍പതു ദേവീകീര്‍ത്തനങ്ങള്‍.

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.