Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമായണ ചരിത്രം

Ramayana അശുഭ സംഭവങ്ങൾ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദർഭത്തിന്റെ മധ്യത്തിൽ വച്ച് നിറുത്തരുത്. ചില ദിവസങ്ങളിൽ തലേദിനം വായിച്ച ചില ഭാഗങ്ങളിൽ നിന്നു തുടങ്ങേണ്ടതായി വരും...

വാല്‌മീകിരാമായണവും  വസിഷ്‌ഠ രാമായണവും (രണ്ടും വാല്‌മീകി തന്നെ രചിച്ചത്) ചേരുമ്പോഴേ രാമായണ കഥ എല്ലാ അർഥത്തിലും പൂർത്തിയാകൂ. രണ്ടും കൂടി 56,000 ശ്ലോകങ്ങൾ) ഇത്രയും വായിക്കാൻ ക്ലേശമുള്ള കലികാലത്തിനു വേണ്ടി വ്യാസഭവാൻ  ആധ്യാത്മ രാമായണം എഴുതി എന്നും വിശ്വസിക്കപ്പെടുന്നു. 

രാമായണ പാരായണ രീതി എങ്ങനെ?

നിത്യം രാമായണം വായിക്കുന്ന രീതി ഇന്നും കേരളത്തിലുണ്ട്. ഏറ്റവും ഉത്തമമായ വായന അതുതന്നെ. പക്ഷേ, കർക്കടകമാസത്തിൽ വ്രതം പോലെ രാമായണം വായിക്കാനും മനനം ചെയ്യാനുമായി പില്ല്ക്കാലത്ത് ശീലിച്ചു തുടങ്ങി. പഴയ കർക്കടക കാലം അതിനു പറ്റുന്നതുമായിരുന്നു.

കർക്കടകമാസം കൊണ്ട് പൂർണമായി വായിച്ചു തീർക്കാൻ ഭഗവദ് കൃപയ്‌ക്കായി പ്രാർത്ഥിക്കുക. വായിച്ചു തീർക്കുമെന്നു സങ്കൽപിക്കുക.

പാരായണം–അശുഭ സംഭവങ്ങൾ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദർഭത്തിന്റെ മധ്യത്തിൽ വച്ച് നിറുത്തരുത്. ചില ദിവസങ്ങളിൽ തലേദിനം വായിച്ച ചില ഭാഗങ്ങളിൽ നിന്നു തുടങ്ങേണ്ടതായി വരും. കഥയുടെ ഒഴുക്കിനു വേണ്ടിയാണിത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമർപ്പിക്കേണ്ടത്.

മലയാളിയുടെ ഉച്ചാരണ ശുദ്ധി

സത്യമായും സരസമായും  ബുദ്ധിപരമായും അക്ഷരശു?ിയോടെയും സംസാരിക്കാൻ രാമായണ പാരായണം സഹായിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്.

പാരായണ ചിട്ടകൾ

കുളിച്ച് ശുദ്ധിവരുത്തണം , ശുഭ്ര വസ്‌ത്രം ധരിക്കുക. ഭസ്‌മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വയ്‌ക്കുക. രണ്ടോ  അഞ്ചോ തിരികൾ ഇടാം. കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. ആവണിപ്പലകയിലിരുന്നായിരുന്നു പണ്ടുള്ളവർ വായിച്ചിരുന്നത്. തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. വെറും നിലത്തിരുന്ന് വായിക്കരുത്.

വെറും നിലത്ത് രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങൾ വയ്‌ക്കരുതെന്ന് മള്ളിയൂർ ശങ്കരൻ നമ്പൂതിരി എപ്പോഴും ഓർമിപ്പിക്കുമായിരുന്നു.

ഹനുമാനു വേണം ഒരു  ഇരിപ്പിടം

രാമായണം വായിക്കുന്ന ദിക്കിൽ ശ്രീഹനുമാന്റെ സാന്നിധ്യം ഉണ്ട്. അതിനാൽ ആഞ്ജനേയന് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കിയിടണം. സന്ധ്യാവേളയിൽ ശ്രീഹനുമാന് സന്ധ്യാവന്ദനം ചെയ്യേണ്ടതുണ്ട്. അതിനാൽ ആ സമയം പാരായണം പാടില്ലെന്ന് പൂർവികർ ഉപദേശിക്കുന്നു.

പാരായണത്തിനു മുൻപ്

ശ്രീ മഹാഗണപതി, സരസ്വതി, ഗുരു, വാല്‌മീകി മഹർഷി, തുഞ്ചത്ത് ആചാര്യൻ, ശ്രീരാമൻ, ആഞ്ജനേയൻ ഇവരെ സ്‌മരിച്ചിട്ടു വേണം പാരായണം ആരംഭിക്കാൻ. ഇതിനുള്ള അർഥ സമ്പുഷ്‌ടമായ ശ്ലോകങ്ങൾ അനവധിയുണ്ട്.

ഭാവി അറിയാൻ പകുത്തു വായന

രാമായണം പകുത്തു വായിച്ചാൽ ഭാവി ഫലം അറിയാനാകുമത്രേ ! സി. വി. രാമൻ പിള്ളയുടെ മാർത്താണ്‌ഡവർമ്മ നോവലിൽ ഇക്കാര്യം സ്‌പർശിക്കുന്ന ഭാഗമുണ്ട്. രാമ സ്മരണയോടെ രാമായണം തുറക്കുക. അപ്പോൾ കിട്ടുന്ന വലതു പേജിലെ ആദ്യ ഏഴു വരികൾ തള്ളി എട്ടാമത്തെ വരി വായിക്കുക. അതിലെ സൂചന ഭാവിയുമായി ബന്ധപ്പെട്ടു വരുമെന്നു വിശ്വസിക്കുന്നു.

അഭീഷ്‌ട സിദ്ധിക്കായി പ്രത്യേക പാരായണം

ഓരോ ആഗ്രഹവും സാധിക്കാനായി ചില പ്രത്യേക ഭാഗങ്ങൾ പാരായണം ചെയ്യുന്ന പതിവുണ്ട്.

വിരാട സ്തുതി – സത്‌കാര്യങ്ങൾ നേടാൻ

ആദിത്യ ഹൃദയം – ശത്രുദോഷ ശമനം

സുന്ദരകാണ്ഡം – സർവ്വകാര്യ സിദ്ധി

 വിവാഹം–ദാമ്പത്യ സൗഖ്യം

സത്‌കാര യോഗ്യന്മാരാം രാജപുത്രന്മാരെ....

എന്നു തുടങ്ങി

ഹോമവും കഴിച്ചു തൻ പുത്രിയാം വൈദേഹിയെ

രാമനു നല്ല്കീടിനാൽ ജനകമഹീന്ദ്രനും.... വരെ (ബാലകാണ്ഡം )

നിത്യവും രാവിലെ വായിക്കുക.

സന്താന ലാഭം

തന്നുടെ ഗുരുവായ വസിഷ്‌ഠൻ നിയോഗത്താൽ... എന്നു തുടങ്ങി

ഗർഭവും പൂർണമായി ചമഞ്ഞതു കാല–

മർദ്ദകന്മാരും നാൽവർ പിറന്നാരുടനുട? വരെ (ബാലകാണ്ഡം )

സുഖപ്രസവം

‘ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്ക–

ലച്യുതനയോധ്യയിൽ കൗസല്യാത്മജനായാൻ

എന്നു തുടങ്ങി കൗസല്യ സ്തുതി ആദ്യഭാഗം

‘നമസ്‌തേ നാരായണ! നമസ്‌തേ നരകാരേ!

നമസ്‌തേശ്വര! ശൗരേ! നമസ്‌തേ ജഗത്‌പതേ!’ എന്നു വരെ.

പരീക്ഷാവിജയം

‘ഭാർഗവദർപ്പശമനം’ എന്ന ഭാഗം

‘ഞാനൊഴിഞ്ഞുണ്ടോ; രാമനി ത്രിഭുവനത്തിങ്കൽ ’ എന്നു തുടങ്ങി

‘ശ്രീരാമാ ദശരഥനന്ദന ഹൃഷീകേശ

ശ്രീരാമ! രാമ! രാമ! കൗസല്യാത്മജ! ഹരേ’  (ബാലകാണ്ഡം ) എന്നു വരെ.

ആപത്ത് ഒഴിയാൻ

വിഭീഷണശരണാഗതി.

‘രാമാ! രമാരമണ! ത്രിലോകീപതേ!

സ്വാമിൻ ജയ ജയ!’

എന്നു തുടങ്ങി 

‘മുക്തിപ്രിയായ മുകുന്ദായ തേ നമഃ’

എന്നുവരെ 30 ദിവസം വായിക്കണം.

പുനഃ സമാഗമം

ഹനുമത് സീതാസംവാദഭാഗം വായിക്കണം.

‘ജഗദ്‌മലനയന രവിഗോത്രേ ദശരഥൻ

ജാതനായാനവൻ തന്നുടെ പുത്രരായി...’

എന്ന് തുടങ്ങി

‘ഇതി മധുരതരമനിലതനയനുരചെയ്‌തുട?

ഇന്ദിരാദേവി താൻ കയ്യിൽ നൽകീടിനാ?.’

എന്നുവരെ. (സുന്ദര കാണ്ഡം )

ഉദ്യോഗക്കയറ്റം

ലക്ഷ്‌മണോപദേശം സീത, ശ്രീരാമനോടു പറയുന്ന യുക്തികൾ 

‘മാതൃവചനം ശിരസി ധരിച്ചുകൊ–

ണ്ടാദരവോടും തൊഴുതു സൗമിത്രയും

തന്നുടെ ചാപശരാദികൾ കൈക്കൊണ്ടു

ചെന്നു രാമാന്തികേ നിന്നു വണങ്ങിനാ?.’

ഇത് ഒരു പ്രാവശ്യം വായിക്കുക. അതിനുശേഷം 

‘വസ്‌ത്രാഭരണങ്ങൾ പശുക്കളു–

മർഥമവധിയില്ലാതോളമാദരാൽ’

എന്നതു മുതൽ

‘ജാനകീദേവിയുമമ്പോടരുന്ധതി–

ക്കാനന്ദമുൾക്കൊണ്ടു ദാനങ്ങൾ നൽകിനാർ’

എന്നുവരെ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും വായിക്കുക.

ബാലികാ ബാലന്മാരുടെ നന്മയ്‌ക്ക്

‘നാരായണ? നളിനായതലോചന?

നാരീജനമനോമോഹനൻ  മാധവൻ

എന്നു തുടങ്ങി

‘തൃപ്‌തി വരാ മമ വേണ്ടീല മുക്തിയും’

എന്നുവരെ. അയോധ്യാകാണ്ഡം. 

ദുഃസ്വപ്‌നം മാറാൻ

‘ശൃണു വചനമിതു മമ നിശാചരസ്‌ത്രീകളേ’

എന്നു തുടങ്ങി

‘കാത്തുകൊള്ളേണമിവളെ നിരാമയം’

എന്നതുവരെ. (സുന്ദരകാണ്‌ഡം)

ഉത്തരവാദിത്തം നിറവേറ്റാൻ

‘ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ

ക്ഷിപ്രമ രണ്യവാസത്തിനു പോകണം’

എന്നു തുടങ്ങി

‘എന്മകനാശു നടക്കുന്ന നേരവും

കന്മഷം തീർന്നിരുന്നീടുന്ന നേരവും

കന്മഷം തീർന്നിരുന്നീടുന്ന നേരവും

തന്മതി കേട്ടുറങ്ങീടുന്ന നേരവും

സമ്മോദമാർന്നു രക്ഷിച്ചീടുക നിങ്ങൾ!’ (വനവാസത്തിനു പോകുന്ന സന്ദർഭത്തിൽ കൗസല്യയോട് രാമൻ പറയുന്നത്) എന്നുവരെ.

പാപശമനത്തിന്

(ഹനുമാൻ സീതാദേവിക്ക് ചൂഡാമണി നൽകുന്ന ഭാഗം)

‘ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്‌ഠയാ

ചിത്രകൂടാചലത്തിങ്കൽ വാഴും വിധൗ’

എന്നു തുടങ്ങി.

‘അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ

ആനന്ദമൂർത്തേ ശരണം നമോസ്തുതേ.’

എന്നുവരെ. (സുന്ദരകാണ്ഡം )

മോക്ഷലബ്‌ധി (ആരണ്യകാണ്ഡം ) (ജടായു സദ്‌ഗതി) 

മാറാരോഗങ്ങൾ മാറാൻ 

രാവിലെ തേനും, വൈകുന്നേരം പാലും നിവേദ്യമായി അർപ്പിച്ച് യുദ്ധകാണ്ഡത്തിലെ രാമ–രാവണയുദ്ധഭാഗം.

‘ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു

ബദ്ധി മോദം പുറപ്പെട്ടിതു രാവണൻ’

തുടങ്ങി അഗസ്ത്യാഗമനം, അഗസ്‌യസ്തുതി, രാവണവധം തുടങ്ങുന്ന ഭാഗം.

‘രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു

ധാത്രിയിലിട്ടു ദശരഥ പുത്രനും.’

എന്നുവരെ.

അകാരണമായ ഭയം, ഉപദ്രവം ഇവ ഒഴിവാക്കാൻ സുന്ദരകാണ്ഡം. ലങ്കാമർദനം മുതൽ ലങ്കാദഹനം വരെയുള്ള ഭാഗങ്ങൾ നിത്യവും സന്ധ്യയ്ക്ക് വായിക്കുക.

Your Rating: