Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗസ്ത്യനും അഗ്നിവേശനും പറഞ്ഞ കഥകൾ

ramayanam2

വാൽമീകി രചിച്ച യോഗ വാസിഷ്ഠ പ്രകാരം രാമായണത്തിന് അവലംബം അഗസ്ത്യ സുതീഷ്ണന്മാരുടെ സംഭാഷണമാണ്. ജിജ്ഞാസുവായ സുതീഷണൻ സംഘർഷ ഭരിതമായ മനസ്സുമായി തന്റെ ഗുരു അഗസ്ത്യ നെ സമീപിച്ചു പറഞ്ഞു: ‘ ഗുരുദേവാ, കർമ ങ്ങൾ ഒന്നിനൊന്നു വ്യത്യസ്തമാണ്. കർമ്മം ചെയ്യാതെ ഫലമുണ്ടാകുന്നു.കർമ്മം ചെയ്തി ട്ടും ഇഛിച്ച ഫലമുണ്ടാകുന്നില്ല, ചിലപ്പോൾ വിപരീത ഫലമുണ്ടാകുന്നു, ഒരുഫലവും ഉണ്ടാകാതെയുമിരിക്കുന്നു. കർമ്മംകൊണ്ടാണോ ത്യാഗം കൊണ്ടാണോ ജ്ഞാനമുണ്ടാകുന്നത്.’

അതിനു മറുപടിയായി അഗസ്ത്യൻ ഒരു കഥപറഞ്ഞു: ‘ അഗ്നി വേശന്റെ പുത്രനാണ് കാരു ണ്യൻ, വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ തന്റെ മകൻ ഒന്നിലും പ്രവർത്തിക്കാതെ തേജസറ്റ വനായിരിക്കുന്നതുകണ്ട് അഗ്നിവേശൻ ചോദിച്ചു: നീ എന്തുകൊണ്ടാണ് ദുഃഖിതനായി രിക്കുന്നത്.

നിനക്ക് ഈ ഭൂമിയിൽ ഒരു കർത്തവ്യവും ചെയ്യാനില്ലേ? ’ കാരുണ്യൻ പറഞ്ഞു: ‘ പിതാവേ നേട്ടങ്ങളും കോട്ടങ്ങളും നിറഞ്ഞ ഈ ഭൂമിയിൽ ഒരിക്കൽ എല്ലാം നേടിയവരും മരിച്ചു പോകുന്നു. അതറിയാതെ ആളുകൾ കർമ്മങ്ങളിൽ മുഴുകുന്നു. എന്റെ വിനാശത്തിന്റെ ചിത്രം എനിക്കുതന്നെ മനസ്സിലാകുന്നില്ലെങ്കിൽ ഞാൻ എന്തിന് കർമ്മം ചെയ്യണം? ’

ഈ സംശയം മാറ്റാൻ അഗ്നിവേശൻ മകന് ഒരു വിപുലമായ പൂർവകഥ പറഞ്ഞു കൊടുത്ത താണ് രാമായണമെന്ന ഇതിഹാസം. കാരുണ്യനും പിതാവും തമ്മിലുള്ള ഈ സംഭാഷണം അഗസ്ത്യൻ തന്റെ ശിഷ്യന് പറഞ്ഞു കൊടുക്കുന്നു. അതിന്റെ തുടർച്ചയായി വേണം രാമാ യണത്തെ കാണാൻ. തന്റെ ജീവിതമെടുക്കുമ്പോൾ ഈലോകത്തിൽ താൻ മാത്രമേ ദുഃഖിതനും സംശയാലുവുമായുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം സന്തുഷ്ടരും സുഖിമാന്മാരുമാണെന്നു വിശ്വസിക്കുന്നവരുണ്ട്.

അവർ, തന്റെ വെറുപ്പും വിദ്വേഷവും ആനന്ദത്തിൽ ജീവിക്കുന്നവരെന്ന് താൻ വിശ്വസിക്കു ന്നവർക്കുനേരെ തിരിച്ചുവിടുന്നു. അവരെ നിന്ദിക്കുന്നു. അവരുടെ ലോകം ദുഃഖപൂർണ മാക്കുന്നതിനുള്ള ശ്രമം നടത്തുന്നു. അങ്ങനെയുള്ളവർക്കുള്ള മറുപടികൂടിയാണ് രാമായണം. അത് മനസ്സിലാക്കിക്കൊണ്ട് അഗ്നിവേശൻ പറഞ്ഞ കഥയിലേക്കു പ്രവേശിക്കാം. 

Your Rating: