Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല 'സന്തുഷ്ട ദാമ്പത്യ'ങ്ങളുടെയും യാഥാർഥ്യം ഇതാണ്... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

Couple Representative Image

മക്കൾക്കു വേണ്ടി ദാമ്പത്യത്തിലെ പൊരുത്തക്കേ‌ടുകൾ സഹിക്കാൻ നിർബന്ധിതരാകുന്ന നിരവധി ദമ്പതികൾ നമുക്കു ചുറ്റുമുണ്ട്. ശാരീരികവും മാനസികവുമായി ഒരുപാട് അകലത്തിൽ ആയെങ്കിലും വളർന്നുവരുന്ന കുട്ടികളുടെ ഭാവിയോർത്ത് ഒരുകൂരയ്ക്കുള്ളിൽ തന്നെ രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്നവർ. പുറമേക്ക് നാം എന്തൊരു സന്തുഷ്ടകുടുംബം എന്നു കരുതുന്ന പലരും ഉള്ളിൽ കയ്പ്പേറുന്ന അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. അ‌ടുത്തിടെ റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിൽ നടന്ന ഒരു ചർച്ച ഇതിനെ ആക്കം കൂട്ടുന്നതുമാണ്. 

ദീർഘകാലം ഈ ബന്ധം സുഗമമായി പോകില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് നിങ്ങൾ വേർപിരിയാതെ ഒന്നിച്ചു കഴിയുന്നതെന്ന ഒരു യൂസറുടെ ചോദ്യത്തിനാണ് അനേകംപേർ കമന്റുകളുമായെത്തിയത്. പങ്കാളി തന്നെ സ്നേഹിക്കുന്നില്ലെന്ന് ഉറപ്പുണ്ടായിട്ടും കീഴ്‌വഴക്കങ്ങളെ തെറ്റിക്കാതിരിക്കാൻ ഒന്നിച്ചു താമസിക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മക്കൾ വളരുന്നതുകൊണ്ട് അവർക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒന്നിച്ചു കിട്ടാനും തനിച്ചുനിന്ന് അവരെ വളർത്താനുള്ള സാമ്പത്തിക ഭദ്രത ഇല്ലാത്തതിനാലും ഒന്നിച്ചു ജീവിക്കുന്നുവെന്ന് ഒരാൾ പറഞ്ഞു. 

എന്നെങ്കിലും ഒരിക്കൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ട് ദാമ്പത്യം സന്തുഷ്‌ടകരമാകുമെന്ന വിശ്വാസത്തോടെ നീങ്ങുന്നവരുമുണ്ട്. ആറുവർഷത്തെ ദാമ്പത്യം ഇന്നു സുഗമമായ അവസ്ഥയിലല്ലെന്നാണ് മറ്റൊരാൾ പറഞ്ഞത്. ആറു വർഷം വേണ്ടിവന്നു പരസ്പരം ശരിക്കും മനസിലാക്കാൻ. പരസ്പരം സ്നേഹവും കരുതലുമൊക്കെയുണ്ടെങ്കിലും മിക്കപ്പോഴും വഴക്കാണ്, പ്രണയത്തിലായപ്പോൾ ഉണ്ടായിരുന്ന വ്യക്തികളിൽ നിന്നും തങ്ങളിരുവരും ഏറെ വ്യതിചലിച്ചതാകാം കാരണമെന്നും അവർ പറഞ്ഞു. 

തന്നെ ജീവനിലേറെ സ്നേഹിക്കുന്ന ഭാര്യയോട് അതേ ഇഷ്‌ടം തോന്നുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ പരാതി. അവൾ നല്ല സ്വഭാവക്കാരിയും തന്നെ അതിയായി സ്നേഹിക്കുന്നവളുമാണ്. പക്ഷേ എന്താണെന്നറിയില്ല തനിക്ക് ആ സ്നേഹം തിരിച്ചു കൊടുക്കാനാകുന്നില്ല. ഭാര്യ ജോലി കഴിഞ്ഞ് രാത്രിയേറെയായിട്ടും വീട്ടിലെത്താതിരിക്കുമ്പോൾ തനിക്കു ദേഷ്യമോ സങ്കടമോ തോന്നുന്നില്ല മറിച്ച് ആശ്വാസമാണ് തോന്നുന്നതെന്ന് മറ്റൊരു പങ്കാളി പറഞ്ഞു. ഭാര്യയോട് അതിയായ സ്നേഹം തോന്നുന്നില്ലെങ്കിലും പിരിഞ്ഞു പോയാൽ അവളെ മിസ് ചെയ്യുമോയെന്നും താൻ തനിച്ചാകുമോയെന്നുമുള്ള ഭയത്താൽ വിവാഹ ബന്ധം തുടരുന്നുവെന്ന് ഒരാൾ പറഞ്ഞു. 

Your Rating: