Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' പൊന്നോ പണമോ അല്ല അവളെയാണ് ഞാൻ സ്നേഹിച്ചത് ' , ഇതാണ് മാതൃകയാക്കേണ്ട പ്രണയം

Love Story ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പ്രണയകഥയും ആരോരുമില്ലാത്തൊരു പെൺകുട്ടിയെ അളവറ്റു സ്നേഹിച്ച് അവളെ തന്റെ ജീവിതത്തിലേക്കു കൊണ്ടുവന്ന ഒരു മാതൃകാ പുരുഷന്റേതാണ്...

ഇന്നത്തെ വിവാഹങ്ങളിൽ പലതും ആരംഭിക്കുന്നതു തന്നെ എത്ര സ്വർണവും പണവും സ്ത്രീധനമായി നൽകും എന്ന ആമുഖത്തോടെയാണ്. പുരോഗമനവാദവും വീരവാദവും മുഴക്കുന്നവർ വരെ കാര്യത്തോടടുക്കുമ്പോൾ കാലുമാറുന്നതു കാണാം. എന്നാൽ സ്ത്രീയാണ് ധനം എന്നു മനസിലാക്കി മുന്നോട്ടുവരുന്ന പുരുഷന്മാരാണ് യഥാർഥത്തിൽ നാളെയുടെ വാഗ്ദാനങ്ങൾ. അവളെ മാത്രം സ്നേഹിച്ച് ഒരുതരി പൊന്നോ പണമോ പ്രതീക്ഷിക്കാത്ത വിവാഹങ്ങളാ​ണ് നാളത്തെ തലമുറയ്ക്കു മുന്നിലേക്ക് നമുക്കു കാണിച്ചു കൊടുക്കാനുള്ള ഉദാഹരണങ്ങൾ. 

ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പ്രണയകഥയും ആരോരുമില്ലാത്തൊരു പെൺകുട്ടിയെ അളവറ്റു സ്നേഹിച്ച് അവളെ തന്റെ ജീവിതത്തിലേക്കു കൊണ്ടുവന്ന ഒരു മാതൃകാ പുരുഷന്റേതാണ്. അളവറ്റ സമ്പത്തില്ലാത്ത, അധ്വാനിച്ചു ജീവിതം പുലർത്തുന്ന ഈ യുവാവ് താൻ സ്നേഹിച്ച പെണ്ണിനുവേണ്ടി മാതാപിതാക്കൾ എതിർത്തപ്പോഴും മനംമാറാതെ നിന്നതാണ് ഈ പ്രണയത്തെ വ്യത്യസ്തമാക്കുന്നത്. അവരുടെ പ്രണയകഥയിലേക്ക്....

''മാസങ്ങളോളം ഞങ്ങൾ ഒന്നിച്ചാണ് പണിയെടുത്തിരുന്നത്, എന്നിട്ടും വല്ലപ്പോഴും ഒന്ന് അഭിവാദ്യം ചെയ്യുക മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ കാലിന് ഉളുക്കു വന്ന സമയത്താണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്, പക്ഷേ എന്നിട്ടും ഞാൻ ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് അദ്ദേഹം എന്റെ അടുത്തേക്കു വന്നു പറഞ്ഞു, നിനക്കു വേദനയല്ലേ, വിശ്രമിക്കൂയെന്ന്. അന്ന് അദ്ദേഹം എന്റെ പണിയെല്ലാം ചെയ്ത് പാർക്കിലേക്കു കൊണ്ടുപോയി എനിക്കു കുൽഫിയും വാങ്ങിത്തന്നു''.– അവൾ പറയുന്നു.

തന്റെ പ്രിയതമയോടു പ്രണയം തോന്നിയ നിമിഷത്തെക്കുറിച്ച് ആ യുവാവിനും പറയാനുണ്ടായിരുന്നു.

'' അന്ന് ഞാൻ അവളോട് ആദ്യമായി അവളു‌‌െട കുടുംബത്തെക്കുറിച്ചു ചോദിച്ചു, അച്ഛനും അമ്മയും ഇല്ലെന്നും തന്റെയും സഹോദരിയുടെയും കാര്യങ്ങൾ നോക്കാനാണ് പണി ചെയ്യാനിറങ്ങിയതെന്നും കേട്ടത് എനിക്കു ഷോക്കായിരുന്നു. അവളോടുള്ള എന്റെ ബഹുമാനം കൂടിവന്നു, കാരണം ഈ വിഷമങ്ങൾക്കിടയിലും അവൾ എപ്പോഴും സന്തുഷ്ടയായാണ് കണ്ടിരുന്നത്.  നിഷ്കളങ്കമായ ഹൃദയമുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് അവളെ എനിക്കു തോന്നിയിരുന്നത്, അങ്ങനെ അവള്‍ക്കു കരുതൽ നൽകണമെന്ന് എനിക്ക് തോന്നിത്തുടങ്ങി. 

മാസങ്ങൾക്കു ശേഷം ഞാൻ എന്റെ വീട്ടുകാരോട് ഞാനീ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ അവർ പൂർണമായും എതിർക്കുകയായിരുന്നു. വിവാഹസമയത്ത് അവളുടെ കുടുംബത്തിൽ നിന്നും പാരിതോഷികങ്ങൾ വേണമെന്നും അച്ഛനമ്മമാരുടെ സാന്നിധ്യം ഇല്ലെ‌ന്നതുമൊക്കെയായിരുന്നു കാരണങ്ങൾ. അന്നു ഞാൻ ഒന്നും പറഞ്ഞില്ല, ശേഷം ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് അവർക്കു വേണ്ടതെല്ലാം വാങ്ങി. അന്നാണ് അവർക്കു മനസിലായത്, അവളുടെ ഭാഗത്തു നിന്നും അച്ഛനമ്മമാരോ കുടുംബക്കാരോ വേണ്ടതില്ല, ഞാനാണ് അവളുടെ കുടുംബം എന്ന്''.‌

വിവാഹം എന്നു കേള്‍ക്കുമ്പോഴേക്കും പണക്കെട്ടുകളെക്കുറിച്ചും സ്വർണ്ണത്തൂക്കത്തെക്കുറിച്ചും മാത്രം സംസാരിച്ചു ശീലമുള്ളവർ വായിച്ചിരിക്കേണ്ടതാണ് ഈ അനുഭവകഥ. ഒരു സ്ത്രീയുടെ ഏറ്റവും വലിയ സ്വത്ത് അവൾ തന്നെയാണ്, അതുമനസിലാക്കി അവളെ കരുതലോടെ സ്നേഹത്തോടെ കൊണ്ടുനടക്കുന്ന ഒരു പുരുഷനാണ് അവളുടെ ഏറ്റവും വലിയ അഭിമാനവും