Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പൈലറ്റിനെ ലോകം മുഴുവന്‍ പ്രശംസിക്കുന്നതെന്തിന്?

Pilot ഒരു നവജാത ശിശുവിനെ പരിപാലിക്കുന്നതില്‍ കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തെ നെറ്റിസണ്‍സിന്റെ ഹൃദയം കീഴടക്കാന്‍ പ്രാപ്തനാക്കിയത്...

സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഫിന്‍ലന്‍ഡുകാരനായ ഒരു പൈലറ്റ്. ഒരു നവജാത ശിശുവിനെ പരിപാലിക്കുന്നതില്‍ കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തെ നെറ്റിസണ്‍സിന്റെ ഹൃദയം കീഴടക്കാന്‍ പ്രാപ്തനാക്കിയത്. അതും യാത്രക്കാരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തില്‍ എയര്‍ലൈനുകള്‍ വാര്‍ത്തകളില്‍ എപ്പോഴും നിറയുന്ന ഈ സാഹചര്യത്തില്‍. 

ക്യാപ്റ്റന്‍ ടോം നൈസ്‌ട്രോം എന്നാണ് ഫിന്‍എയറിലെ മുതിര്‍ന്ന പൈലറ്റായ അദ്ദേഹത്തിന്റെ പേര്. നാലു കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ നിസഹായവസ്ഥ കണ്ടാണ് അദ്ദേഹം സ്വമേധയാ അവരെ സഹായിക്കാന്‍ എത്തിയത്. 

രണ്ടു കുഞ്ഞുങ്ങള്‍ പിറന്നുവീണിട്ട് അധികമായിരുന്നില്ല, രണ്ടു പേര്‍ക്കും പാല്‍ കൊടുക്കണം. ഒരു കുട്ടിക്കല്ലേ ഒരു സമയത്ത് പാല്‍ കൊടുക്കാന്‍ സാധിക്കൂ. ഇതിന് അവര്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ടോം സ്വമേധയാ അവരുടെ അടുത്തേക്കുചെന്ന് ഫീഡിങ് ബോട്ടില്‍ വാങ്ങി കുട്ടിക്കു പാല്‍ കൊടുത്തത്. 

ഫ്‌ളൈറ്റ് അറ്റന്റായ അമി നീമെല ഇതിന്റെ ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതിന് ഇന്റര്‍നെറ്റ് ലോകത്ത് നിന്നുകിട്ടിയത് വന്‍ സ്വീകാര്യതയാണ്. പൈലറ്റിനെ വാനോളം പ്രശംസിക്കുകയാണ് നെറ്റിസണ്‍സ്. തനിക്കും കുട്ടികളുണ്ടെന്നും ചെയ്തത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നുമാണ് പൈലറ്റ്  പറയുന്നത്.