Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് വയസുകാരിയെ മടിയിലിരുത്തി സയിദിന് ഇനി ഓട്ടോ ഓടിക്കേണ്ട!

The story of Sayed the auto rickshaw driver ഭാര്യക്ക് പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു മൊഹമ്മദ് സയിദ് എന്ന ഓട്ടോഡ്രൈവര്‍ക്ക് രണ്ട് വയസ്സുള്ള മകളെ മടിയിലിരുത്തി മുഴുവന്‍ സമയവും ഓട്ടോ ഓടിക്കേണ്ടി വന്നത്

ഓട്ടോ ഓടിക്കുന്ന സമയം മുഴുവനും രണ്ട് വയസുകാരിയായ മകളെ മടിയിലിരുത്തി ആകെ ബുദ്ധിമുട്ടിലായ മുംബൈയിലെ ഓട്ടോഡ്രൈവര്‍ക്ക് ഒടുവില്‍ ആശ്വാസം. അയാള്‍ക്ക് നിരവധി സഹായ വാഗ്ദാനങ്ങളുമായി മുംബൈ എത്തി. ഇനി കുറച്ച് ദിവസം റസ്റ്റ് എടുക്കാം. 

ഭാര്യക്ക് പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു മൊഹമ്മദ് സയിദ് എന്ന ഓട്ടോഡ്രൈവര്‍ക്ക് രണ്ട് വയസ്സുള്ള മകളെ മടിയിലിരുത്തി മുഴുവന്‍ സമയവും ഓട്ടോ ഓടിക്കേണ്ടി വന്നത്. മുംബൈയിലെ ഒരു പത്രമാണ് ആദ്യമായി സയിദിന്റെ കഥ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് സിനിമ സംവിധായകന്‍ വിനോദ് കാപ്രി ഈ ഓട്ടോ ഡ്രൈവര്‍ കുട്ടിയെ മടിയിലിരുത്തി ഓട്ടോ ഓടിക്കുന്ന ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇത് വൈറലായി. അതിനുശേഷം കാപ്രി ഓട്ടോ ഡ്രൈവറുടെ ബാങ്ക് എക്കൗണ്ട് വിവരങ്ങളും പോസ്റ്റ് ചെയ്തു. 

ഇതിനോടകം തന്നെ എക്കൗണ്ടില്‍ 30,000 രൂപ എത്തി. തനിക്ക് ഇപ്പോള്‍ നിരവധി കോളുകളാണ് വരുന്നത്. സഹായം വാദ്ഗാനം ചെയ്തും, സംഭാവന ചെയ്യാനും ആളുകള്‍ വിളിച്ചുകൊണ്ടേയിരിക്കുന്നതായി സയിദ് പറയുന്നു. 

തളര്‍ന്ന ഭാര്യക്ക് സൗജന്യ ചികിത്സ നല്‍കാമെന്ന് ഡോക്റ്റര്‍മാര്‍ സമ്മതിച്ചതായും സയിദ് പറഞ്ഞു. ഭാര്യ യാസ്മിന് എണീറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായതിനാല്‍ കുട്ടിയെയും കൊണ്ട് ജോലിക്ക് വരുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നാണ് സയിദ് പറയുന്നത്. എന്നാല്‍ കുട്ടി പലപ്പോഴും കരയുകയാണെന്നും ഇത് കാണുമ്പോള്‍ വിഷമം തോന്നുമെന്നും അയാള്‍ പറയുന്നു. മുസമ്മില്‍ എന്നാണ് മകളുടെ പേര്.

അവളെ മടിയിലിരുത്തി വണ്ടിയോടിച്ചതിന് കാര്യം അറിയാതെ ട്രാഫിക് പൊലീസുകാരന്‍ 450 രൂപ ഒരു ദിവസം പിഴയിടുകയും ചെയ്‌തെന്ന് സയിദ് പറയുന്നു. 

ഭാര്യക്ക് സുഖമായി നടക്കാന്‍ സാധിക്കുന്ന അവസ്ഥയില്‍ അവര്‍ക്ക് വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കുന്ന ജോലി വരെ ഓഫര്‍ ചെയ്ത് സയിദിന് ഫോണ്‍വിളികള്‍ എത്തുന്നുണ്ട്.