Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

100 ഇഷ്ടിക പൊട്ടിക്കണം ഈ 7 വയസുകാരിക്ക് ഭക്ഷണം കിട്ടാന്‍!

Manju ഫൊട്ടോഗ്രാഫർ ജിഎംബി ആകാശ് പകർത്തിയ ചിത്രം

ഇഷ്ടികചൂളകളില്‍ ബലി കഴിക്കപ്പെടുന്ന ബാല്യങ്ങളുടെ ആദ്യത്തെ ഉദാഹരണമല്ല അവള്‍, അവസാനത്തേതും. ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ വേണ്ടി 100 ഇഷ്ടികകള്‍ പൊട്ടിക്കേണ്ടി വരുന്ന മഞ്ജു  എന്ന ബംഗ്ലാദേശുകാരി  പെണ്‍കുട്ടിക്കു പറയാനുള്ളത് സഹനത്തിന്റെയും കണ്ണീരിന്റെയും കഥയാണ്. എങ്കിലും ആ കണ്ണുനീര്‍ ഇന്നവളുടെ മുഖത്ത് കാണുന്നില്ല. കയ്യില്‍ ചുറ്റികയെടുത്ത് ചിരിച്ച മുഖത്തോടെ ഇഷ്ടിക പൊട്ടിക്കുന്ന അവളെ കണ്ടാല്‍ ആരുടെയും മനസ്സൊന്നു പതറും. പ്രശസ്ത ഫൊട്ടോഗ്രാഫർ ജിഎംബി ആകാശ് ആണ് കണ്ണുനനയിക്കുന്ന ഈ ചിത്രം പകർത്തിയത്.

ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് മഞ്ജു  ജനിച്ചത്, ഇതുവരെ ജീവിച്ചതും. ഇപ്പോള്‍ ഏഴു വയസായി അവള്‍ക്ക്. ഇന്ന് സൂര്യന്‍ ഉദിക്കുമ്പോള്‍ തന്നെ അവര്‍ ജോലിക്ക് പോകുന്നു. അവര്‍ എന്നു പറഞ്ഞാല്‍ രണ്ടു പേര്‍, മഞ്ചുവും അവളുടെ അമ്മയും. കാരണം വിശപ്പടക്കണ്ടേ. എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസത്തോടെ മരിച്ചു പോകുമെന്നായിരുന്നു അമ്മ കരുതിയത്. കാരണം അമ്മയ്ക്ക് കഴിക്കാന്‍ ഒന്നുമില്ലായിരുന്നു അന്ന്. എങ്കിലും അമ്മ അതിനെ അതിജീവിച്ചു-മഞ്ജു  പറയുന്നു.

കേവലം 76 രൂപ (95 ടക്ക) കിട്ടാന്‍ വേണ്ടി ഈ കൊച്ചുപെണ്‍കുട്ടി 100 ഇഷ്ടികയെങ്കിലും ചുരുങ്ങിയതു പൊട്ടിക്കണം. 100 ഇഷ്ടിക പൊട്ടിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണെന്ന് മഞ്ജു പറയുന്നു. സാധാരണ 70 ഇഷ്ടികകള്‍ മാത്രമേ പൊടിക്കാന്‍ പറ്റാറുള്ളൂവെന്ന് അവള്‍ സങ്കടത്തോടെ പറയും. ചില ദിവസങ്ങളില്‍ മാത്രമാണ് എണ്ണം നൂറിലേക്ക് എത്തിക്കാന്‍ സാധിക്കുന്നത്. അപ്പോള്‍ കാശും കുറയും. 

100 ഇഷ്ടിക പൊട്ടിക്കുന്ന ദിവസം എക്‌സ്ട്രാ കിട്ടുന്ന കാശുകൊണ്ട് അവള്‍ തനിക്കും അമ്മയ്ക്കും ഐസ്‌ക്രീം വാങ്ങിക്കും. ആ ദിവസങ്ങളില്‍ അവള്‍ സമ്പന്നയായെന്ന് തോന്നുമെന്നാണ് മഞ്ജുവിന്റെ അമ്മയുടെ ഭാഷ്യം. 

Read More: Photography, Inspirational Life