Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾ നടിയായി കാണുന്നതിനേക്കാൾ സന്തോഷം വിവാഹിതയാകുന്നത്: ശ്രീദേവി

Sridevi and Jhanvi പക്ഷേ ഒരു അമ്മ എ​ന്ന നിലയ്ക്ക് ജാൻവി വിവാഹിതയായിക്കാണുന്നതാണ് തനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം–ശ്രീദേവി പറയുന്നു

ബോളിവു‍ഡിന്റെ നിത്യഹരിത നായികമാരിലൊരാളാണ് ശ്രീദേവി. പ്രായം അമ്പതു കവിഞ്ഞുവെങ്കിലും ചുറുചുറുക്കോടെ പാറിപ്പറന്ന് അഭിനയിക്കുകയാണ് ശ്രീദേവി ഇപ്പോഴും. ഇങ്ങനെയാണെങ്കിലും കുടുംബം തന്നെയാണ് ശ്രീദേവിക്ക് മുന്നില്‍, പാർട്ടികളായാലും എന്തു പൊതുപരിപാടികളായാലും ഒപ്പമുണ്ടാകും ഭർത്താവ് ബോണി കപൂറും മക്കളായ ഖുഷിയും ജാൻവിയും. ബോളിവു‍ഡിലേക്കു കാലെടുത്തു വെക്കുംമുമ്പു തന്നെ താരമായിക്കഴിഞ്ഞ താരമാണ് ജാൻവി, ഖുഷിയാണെങ്കിലോ ഇൻസ്റ്റ്ഗ്രാമിലെ റാണിയും.

sridevi-janvi-1 ജാൻവി അമ്മ ശ്രീദേവിക്കൊപ്പം

മക്കൾ തനിക്കു സുഹൃത്തുക്കളെപ്പോലെ ആണെന്നാണ് ശ്രീദേവി പറയാറുള്ളത്. സിനിമയുടെ പ്രൊമോഷനുകളും മറ്റുമായി തിരക്കുള്ള സമയമാണ് ഇത്, എത്ര വൈകി വീട്ടിലെത്തിയാലും പുഞ്ചിരിയോടെ സ്വീകരിക്കാൻ മക്കളുണ്ടാകും. ശ്രീദേവിയുടെ പിന്‍തലമുറക്കാരിയായി ജാൻവി സിനിമാ ഇൻഡസ്ട്രിയിലെത്താൻ കാത്തിരിക്കുകയാണ് ആരാധകർ. ഇങ്ങനെയൊക്കെയാണെങ്കിലും മകൾ സിനിമയിൽ അഭിനയിക്കുന്ന കാര്യത്തിൽ അതീവ സന്തുഷ്ടയൊന്നുമല്ല ശ്രീദേവി.

sridevi-janvi-2 ശ്രീദേവി, ഭർത്താവ് ബോണി കപൂർ മക്കളായ ജാൻവി, ഖുഷി

സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ താനാണ് നിരുൽസാഹപ്പെടുത്തിയത്. സിനിമാലോകം മോശമാണെന്നു കരുതുന്നില്ല, കാരണം താനും ഈ ഇൻഡസ്ട്രിയുടെ സൃഷ്ടിയാണ്. പക്ഷേ ഒരു അമ്മ എ​ന്ന നിലയ്ക്ക് മകൾ വിവാഹിതയായിക്കാണുന്നതാണ് തനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. അതിനേക്കാളെല്ലാം ഉപരി മകളുടെ സന്തോഷമാണ് വലുത്. ഒരു നടി എന്ന നിലയ്ക്ക് അവൾ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയാണെങ്കിൽ അഭിമാനമുള്ള അമ്മയാകും താൻ.– ശ്രീദേവി പറയുന്നു.

എന്തായാലും ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പാർട്ടികളിലും അവാര്‍ഡ് നിശകളിലും അമ്മയ്ക്കൊപ്പം സുന്ദരിയായി എത്തുന്ന ജാൻവി പല മുൻനിര നായികമാരേക്കാൾ തിളങ്ങുന്ന താരമാണ് ഇന്ന്.

Read more: Glitz n Glamour, Trending