Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിനു വേണ്ടി ജോലി ഉപേക്ഷിക്കണോ?, കാനന്റെ ജീവിതം നൽകുന്ന പാഠം

Kanan With her Daughter കാനന്‍ മകൾക്കൊപ്പം

പ്രണയം കൊണ്ട് അന്ധരാകുമ്പോൾ പെൺകുട്ടികൾ ചെയ്യുന്ന ഒരു തെറ്റുണ്ട്, വിട്ടു വീഴ്ചകൾക്ക് തയ്യാറാകുക എന്നത്. അത് ഒരു പക്ഷെ , പഠനം പാതി വഴിയിൽ ഉപേക്ഷിക്കുന്ന നിലയിലോ, ജോലി വേണ്ടെന്നു വയ്ക്കുന്ന രീതിയിലോ, വീട്ടിൽ കുട്ടികളുമായി ചുരുണ്ടു കൂടുന്ന രീതിയിലോ ഒക്കെയാകാം. എന്നാൽ ഈ തീരുമാനം തെറ്റാണ് എന്നു തോന്നുന്ന ഒരു സന്ദര്‍ഭം ജീവിതത്തിൽ എപ്പോഴും നാം പ്രതീക്ഷിക്കണം. തന്റെ ജീവിതത്തെ മുൻനിർത്തിയാണ് കനാൻ ഷാ എന്ന യുവതി ഇതു പറയുന്നത്. 

വളരെ വലിയ സ്വപ്നങ്ങളോടെ പഠിച്ച ഒരു പെൺകുട്ടിയായിരുന്നു കനാൻ. നല്ല രീതിയിൽ പഠിച്ച് സി എ പൂർത്തിയാക്കി നല്ലൊരു ജോലി നേടണം അതിലൂടെ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം യാഥാർഥ്യമാക്കണം, ഈ ഒരൊറ്റ ലക്ഷ്യത്തെ മുൻനിർത്തിയാണ് കനാൻ പഠിച്ചിരുന്നത്. എന്നാൽ കോളജിൽ വച്ച് അവിചാരിതമായി ഒരു പ്രണയം വന്നതോടെ കനാന്റെ ആഗ്രഹങ്ങൾ മാറ്റേണ്ടി വരികയായിരുന്നു. 

ഗുജറാത്തി ജൈനമത വിശ്വാസിയായ കനാൻ കാശ്മീരി ബ്രാഹ്മിൺ യുവാവുമായി പ്രണയത്തിൽ ആയതോടെ വീട്ടിൽ നിന്നും എതിർപ്പുകൾ വന്നു. ഇരു മതങ്ങളിൽപ്പെട്ട രണ്ടുപേർ തമ്മിൽ വിവാഹം കഴിക്കുന്നതിനെ രണ്ടു കുടുംബങ്ങളും എതിർത്തു, എന്നാൽ അവരുടേത് ഉറച്ച തീരുമാനമായിരുന്നു. ഒടുവിൽ വീട്ടുകാർ ആ വിവാഹം നടത്തിക്കൊടുത്തു. എന്നാൽ അതിനുശേഷം കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. ഭർത്താവിന്റെ വീട്ടിലേക്കു പോയ കനാൻ ജോലി ചെയ്യേണ്ട എന്നു നിഷ്കർഷിക്കപ്പെട്ടു. 

വീട്ടിലൂടെ  സൽവാർ മാത്രം ധരിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. കല്യാണം കഴിഞ്ഞു തൊട്ടടുത്ത വർഷം കനാൻ ഒരു മകനെ പ്രസവിച്ചു. കനാന്റെ ഭർത്താവ് ഒരു കെമിക്കൽ എൻജിനീയർ ആയിരുന്നു. അദ്ദേഹം ദിവസം 15  മണിക്കൂറിലേറെ ജോലി ചെയ്യുമ്പോൾ കനാൻ ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു. പതിയെ പതിയെ അവൾക്ക് താനും ജോലി ചെയ്യണം എന്ന ചിന്ത വന്നു തുടങ്ങി. മകൾ ജനിച്ചതോടെ ആ ആഗ്രഹം കലശലായി. തനിക്കും കുടുംബത്തിനും ജീവിക്കാൻ ഭർത്താവിന്റെ സമ്പാദ്യം മാത്രം പോര എന്നു മനസിലാക്കിയ കനാൻ ജോലി ചെയ്യാനുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞു.

എന്നാൽ വീടിനു പുറത്തു പോയി ജോലി ചെയ്യേണ്ട എന്ന മറുപടിയാണ് ലഭിച്ചത്. അതിനാൽ വീട്ടിനുള്ളിൽ തന്നെ ട്യൂഷൻ എടുത്തു. പക്ഷേ അതു മികച്ചൊരു വരുമാന മാർഗമായി തോന്നിയില്ല. അതിനാൽ മെല്ലെ ട്രാവൽ ടിക്കറ്റ് ബുക്കിങിലേക്കു കടന്നു. പത്തു വർഷത്തിനുള്ളിൽ ഒരു ട്രാവൽ ടിക്കറ്റ് ബുക്കിങ് കമ്പനി വളർത്തിയെടുത്തു. സാവധാനം വീട്ടിൽ നിന്നും പുറത്തു കടന്ന കനാൻ ആവശ്യപ്പെട്ട പ്രകാരം ഭർത്താവ് ഒരു മുറി വാടകയ്ക്ക് എടുത്തു നൽകി. കനാൻ അതിനു വാടകയും നൽകിയിരുന്നു. 

അങ്ങനെ ജീവിതം ഒരു കരയ്ക്ക് എത്തി എന്നു ബോധ്യപ്പെട്ടപ്പോൾ ഐ ഐ എം ബോംബെയിൽ ചേർന്ന് മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കി, അതും 43  ആം വയസ്സിൽ. അധ്യാപകരിൽ നിന്നും പൂർണ പിന്തുണയാണ് ഇക്കാലയളവിൽ കനാനു ലഭിച്ചത്. ഇപ്പോൾ അവർ ഹാപ്പിയാണ്. ആവശ്യത്തിന് സമ്പാദ്യവുമായി മകൾ റിച്ചയ്ക്കും കുടുംബത്തിനുമൊപ്പം ജീവിതം ആഘോഷിക്കുന്നു. പ്രണയം പ്രധാനമാണ്, എന്നാൽ അതുപോലെ തന്നെ പ്രധാനമാണ് കരിയറും എന്ന് ഇവരുടെ ജീവിതം തെളിയിക്കുന്നു. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam