Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ മകളെ ഞാൻ  ഇങ്ങനെ വളർത്തും' ; അമ്മമനസ്സ് തുറന്ന് സണ്ണി ലിയോൺ  !

Sunny leone അവൾ ഞങ്ങളുടെ മകളാണ്, അവളെ വളർത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ് അതിൽ മാത്രമാണ് ഞങ്ങൾ ശ്രദ്ധ വയ്ക്കുന്നത്

സണ്ണി ലിയോൺ അടുത്തിടെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്, നിഷ എന്ന് പേരുള്ള രണ്ടു വയസ്സുകാരിയെ മകളായി ദത്തെടുത്തുകൊണ്ടാണ്. സണ്ണിയുടെയും ഭർത്താവ് ഡാനിയൽ വെബറിന്റെയും സംയുകത തീരുമാനത്തിനൊടുവിലാണ് ലാത്തൂരിൽ നിന്നും നിഷയെ ദത്തെടുക്കുന്നത്. പോൺസ്റ്റാർ ആയിരുന്ന ഒരു സ്ത്രീ പെൺകുഞ്ഞിനെ ദത്തെടുക്കുന്ന സംബന്ധിച്ചും കുഞ്ഞിന്റെ നിറത്തെ സംബന്ധിച്ചും എല്ലാം സോഷ്യൽ മീഡിയ ചർച്ചകൾ സജീവമായി എങ്കിലും സണ്ണിയും ഭർത്താവ് ഡാനിയൽ വെബറും എല്ലാത്തിനോടും മൗനം പാലിച്ചു. 

നിറത്തിന്റെ പേരിൽ പലകുടുംബങ്ങളും ദത്തെടുക്കാൻ വിസമ്മതിച്ച പെൺകുട്ടിയെയാണ് സണ്ണി ദത്തെടുത്തത് എന്ന് മനസിലായപ്പോൾ, ഒറ്റപ്പെടുത്തിയ സമൂഹം മുഴുവൻ സണ്ണിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നത് പരസ്യമായ രഹസ്യം. ഇപ്പോൾ സണ്ണി വീണ്ടും മാധ്യമങ്ങളുടെ ശ്രദ്ധകേന്ദമാകുകയാണ്. എങ്ങനെയാണ് താൻ തന്റെ മകൻ നിഷയെ വളർത്താൻ ഉദ്ദേശിക്കുന്നത് എന്ന് മാധ്യമങ്ങളോട് വിവരിച്ചുകൊണ്ടാണ് സണ്ണി ലിയോൺ എന്ന അമ്മ മാധ്യമ ശ്രദ്ധനേടുന്നത് . 

Sunny Leone

ശ്രമകരമായ ഏറെ കടമ്പകൾ കടന്ന ശേഷമാണ് തങ്ങൾക്ക് മകളെ ലഭിച്ചത്, പേപ്പർ വർക്കുകൾ പൂർത്തീകരിക്കുന്നതിനായി ഏറെ അലയേണ്ടി വന്നു. ഇപ്പോഴും പല പേപ്പർ വർക്കുകളും നടന്നുകൊണ്ടിരിക്കുന്നു. ഒരച്ഛന്റെയും അമ്മയുടെയും പൂർണമായ സ്നേഹവാത്സല്യങ്ങൾ നൽകി വളർത്തുന്നതിനായി തന്നെയാണ് നിഷയെ മകളാക്കിയത്. അവൾക്കു വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധികാര്യങ്ങൾ ചെയ്യും. സമൂഹം എന്ത് പറയുന്നു എന്നതല്ല, അവൾ ഞങ്ങളുടെ മകളാണ്, അവളെ വളർത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ് അതിൽ മാത്രമാണ് ഞങ്ങൾ ശ്രദ്ധ വയ്ക്കുന്നത്, ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സണ്ണി ലിയോൺ പറഞ്ഞു. 

മകളുടെ സന്തോഷത്തിനു വേണ്ടി നിലകൊള്ളുന്ന മാതാപിതാക്കളായിരിക്കും തങ്ങളെന്നും, അവളുടെ വളച്ചയുടെ ഓരോഘട്ടങ്ങളും ആസ്വദിക്കുന്നതോടൊപ്പം തങ്ങളുടെ ജോലി സമയം പോലും മകളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ക്രമീകരിക്കും എന്നും സണ്ണി പറഞ്ഞു. വളരെ ചെറിയപ്രായം മുതൽക്കുതന്നെ ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തണം എന്ന ആഗ്രഹം സണ്ണിക്ക് ഉണ്ടായിരുന്നു. പൂർണപിന്തുണയുമായി ഭർത്താവ് ഡാനിയൽ വെബർ മുന്നോട്ട് വന്നതോടെയാണ് അത് യാഥാർഥ്യമായത്. 

മകളുടെ വിദൂര ഭാവി മുന്നിൽ കണ്ടല്ല തങ്ങൾ ജീവിക്കുന്നത് എന്നും, എന്താണോ അവളുടെ ഇപ്പോഴത്തെ ആവശ്യങ്ങൾ, അതിനായിരിക്കും തങ്ങൾ പ്രാധാന്യം നൽകുന്നത് എന്നും പറഞ്ഞ സണ്ണി ലിയോൺ, മകളെ പൂർണ്ണ സ്വാതന്ത്ര്യത്തോടു തന്നെ വളർത്തുമെന്നും പറഞ്ഞു. '' അവൾ വലുതാകുമ്പോൾ സ്വയം തീരുമാനിക്കട്ടെ രാഷ്ട്രപതി ആകണമോ, ആർട്ടിസ്റ് ആകണമോ , എഴുത്തുകാരി ആകണമോ , ഷോപ്കീപ്പർ ആകണമോ എന്നൊക്കെ. എന്ത് തന്നെയായാലും അവൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകണം എന്ന് മാത്രമേയുള്ളൂ. അതിനായാണ്‌ ഞങ്ങൾ അവളെ പരിശീലിപ്പിക്കുന്നത്'' സണ്ണിയുടെ വാക്കുകളിൽ ഒരമ്മയുടെ സ്നേഹവും വാത്സല്യവും പ്രതീക്ഷകളും..

Read more: Viral stories in Malayalam