Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തശ്ശിയുടെ സ്നേഹത്തണലിൽ ആലിയ; ചിത്രം വൈറൽ

Alia Bhatt ആലിയ മുത്തശ്ശിക്കൊപ്പം

ബോളിവു‍ഡിന്റെ ക്യൂട്ട് താരം ആലിയയെ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. നുണക്കുഴി കവിളുകളും കുട്ടിത്തം വിട്ടുമാറാത്ത പുഞ്ചിരിയുമൊക്കെ ആലിയയെ പ്രേക്ഷക മനസ്സുകളിൽ പ്രിയങ്കരിയാക്കി. സിനിമയ്ക്കൊപ്പം തന്നെ ആലിയയ്ക്കു പ്രധാനമാണ് കുടുംബവും. തന്റെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാനും താരം മടിക്കാറില്ല. ഇപ്പോഴിതാ മുത്തശ്ശിക്കൊപ്പമുള്ള ആലിയയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 

മുത്തശ്ശി ജെർട്രുഡ് ഹോൾസർക്കൊപ്പം സംസാരിച്ചിരിക്കുന്ന ആലിയയുടെ ചിത്രമാണത്. കൊച്ചുമകള്‍ എന്താണു ചെയ്യുന്നതെന്നു ശ്രദ്ധയോ‌െട വീക്ഷിക്കുന്ന മുത്തശ്ശിെയയും ചിത്രത്തിൽ കാണാം. ഇരുവരും അറിയാതെ എടുത്ത ചിത്രമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും, അതു തന്നെയാണ് ആ ഫോട്ടോയുടെ സൗന്ദര്യമെന്നാണ് പലരുടെയും അഭിപ്രായം. ഗ്രാൻറ്മാ ഡേ എന്ന കാപ്ഷനോടെയാണ് ആലിയ ചിത്രം പങ്കുവെച്ചത്.

എന്തായാലും ചിത്രം അപ്‍ലോഡ് ചെയ്തു വെറും അരമണിക്കൂർ പൂർത്തിയാകും മുമ്പുതന്നെ ചിത്രത്തിന് ലക്ഷണക്കണക്കിനു ലൈക്കുകളാണ് ലഭിച്ചത്. ആലിയയുടെ ചിത്രം കാണുമ്പോൾ തങ്ങളുടെ മുത്തശ്ശിക്കൊപ്പമുണ്ടായിരുന്ന കാലം ഓർമ വരുന്നുവെന്നു ചിലർ പറഞ്ഞപ്പോൾ മുത്തശ്ശിക്കഥകൾ കേട്ടുവളരുന്ന കാലമാണ് ഏറ്റവും മനോഹരമെന്നു ചിലർ കമന്റ് ചെയ്തു. 

Readf more: Lifestyle Malayalam Magazine, Beauty Tips in Malayalam