Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളിയുടെ കൈ ചേര്‍ത്തു പിടിച്ചോളു, വിഷമങ്ങള്‍ പമ്പ കടക്കും

Couple Representative Image

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇഷ്ടപ്പെടുന്ന ആളിന്റെ കൈ ചേര്‍ത്തു പിടിക്കുന്നത് ഒരു ആശ്വാസമാണെന്ന് പലര്‍ക്കും തോന്നാറുണ്ട്. എന്നാല്‍ ഇതു വെറും തോന്നല്‍ മാത്രമല്ല സത്യമാണെന്ന് ശാസ്ത്രീയമായി കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. പ്രണയിക്കുന്ന ആളിന്റെ കൈ ചേര്‍ത്തു പിടിക്കുന്നത് നിങ്ങളുടെ മനസ്സിലെ വിഷമത്തെ കുറയ്ക്കുമെന്നും കൂടുതല്‍ സമാധാനം നല്‍കുമെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടത്തിയിരിക്കുന്നത്.

വെറുതെ കൈ കോര്‍ത്തു പിടിച്ചതുകൊണ്ടു മാത്രം കാര്യമില്ല നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ വേദനയില്‍ സഹാനുഭൂതി കൂടി ഉണ്ടാകണം. ഇങ്ങനെ സഹാനുഭൂതി ഉള്ള നിങ്ങളുടെ പങ്കാളിയുടെ തലച്ചോറിലെ തരംഗങ്ങളും നിങ്ങളുടെ തലച്ചോറിലെ തരംഗങ്ങളും തമ്മില്‍ കൈ കോര്‍ത്തു പിടിക്കുമ്പോള്‍ സംവദിക്കുമെന്നും ഇതിലൂടെ മനസ്സിലെ വിഷമം കുറയുമെന്നുമാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇലക്ട്രോമെന്‍സലോഗ്രാഫി എന്ന സാങ്കേതി വിദ്യ ഉപയോഗിച്ചാണ് തലച്ചോറിലെ തരംഗങ്ങളുടെ ഈ സംവേദന ക്ഷമത ഗവേഷകര്‍ അളന്നത്.

രണ്ടു മിനിറ്റില്‍ കൂടുതല്‍ നേരം ഇങ്ങനെ കൈ കോര്‍ത്തു പിടിക്കുമ്പോഴാണ് തലച്ചോറിലെ തരംഗങ്ങളില്‍ മാറ്റമുണ്ടാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. ആധുനിക യുഗത്തില്‍ പരസ്പരം നേരിട്ടല്ലാതെ തന്നെ സസാരിക്കാവുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഇവയൊന്നും ഒരുമിച്ചിരുന്നു കൈ കോര്‍ത്തു പിടിച്ച് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ക്ക് പകരമാകില്ല എന്നതാണ് കണ്ടെത്തല്‍ തെളിയിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

മാനസിക ദുഖം അനുഭവിക്കുമ്പോള്‍ പങ്കാളിയുടെ ശാരീരിക സാമീപ്യം എത്രത്തോളം അനിവാര്യമാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ പഠനം പരസ്പരം തൊട്ടിരുന്നില്ലെങ്കിലും പങ്കാളിയുടെ സാമീപ്യം തന്നെ ചിലര്‍ക്ക് ആശ്വാസമാകാറുണ്ട്. ഇത് രണ്ടുപേര്‍ തമ്മിലുള്ള വൈകാരിക ബന്ധം ശക്തമായവര്‍ക്ക് ഇടയിലാണ് സംഭവിക്കുക. കൊളറാഡോ സര്‍വ്വകലാശാലയും നാഷണല്‍ അക്കാദമി ഓഫ് സയന്‍സും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടത്തലുകളുള്ളത്. 22 നും 35 നും ഇടയിലുള്ള പങ്കാളികളില്‍ ഒരു വര്‍ഷത്തോളം നടത്തിയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ റിപ്പോര്‍ട്ട് ഗവേഷകര്‍ തയ്യാറാക്കിയത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam