Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്‍സർ ബാധിച്ച 15കാരിയ്ക്ക് സാന്ത്വനമായി േപാപ് ഫ്രാൻസിസ്

Pope Francis

കീമോതെറാപ്പികൾക്കും മറ്റു ചികിത്സകൾക്കുമിടയിൽ വേദന കൊണ്ടു പുളയുമ്പോഴും അവൾ പാടി. കാരണം താൻ ദൈവതുല്യനായി കാണുന്ന പോപ് ഫ്രാൻസിസ് ആണ് മുന്നിൽ നിൽക്കുന്നത്. മെക്സിക്കോയിലെ ഫ്രെഡറികോ ഗോമസ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലാണ് കണ്ണുകളെ ഈറനണിയിക്കുന്ന സംഭവം അരങ്ങേറിയത്. അർബുദത്തിന്റെ വേദനയെല്ലാം മറന്ന് സ്വയം അർപ്പിച്ചു കൊണ്ടുള്ള ആലാപനമായിരുന്നു അത്.

ആശുപത്രിയിലെ ഡസനില്‍പ്പരം വരുന്ന രോഗികളെ ആശ്വാസിപ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അതിനിടയിലാണ് ഒരു പെൺകുട്ടി മനോഹരമായി ആവേ മരിയാ പാടിക്കൊടുത്തത്. ഓസ്ടിയോസര്‍കോമ എന്ന രോഗം ബാധിച്ച അലക്സിയാ ഗാർഡുനോ എന്ന പെൺകുട്ടിയാണ് പോപ്പിനു വേണ്ടി ഗാനം ആലപിച്ചത്. ഗാനം കഴിഞ്ഞയു‌ടൻ പോപ് പെൺകുട്ടിയെ ആശ്വസിപ്പിക്കുകയും ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.