Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിവാഹിതരായി വിദേശ ദമ്പതികൾ

marriage

വിവാഹം സ്വർഗത്തിൽ നടന്നില്ലെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കട്ടെയെന്നു തീരുമാനിച്ചാണ് ആമിയും റോണിയും കേരളത്തിലെത്തിയത്. അങ്ങിനെ രണ്ട് അമേരിക്കക്കാർ ഹൈന്ദവ ആചാരപ്രകാരം കോഴിക്കോട് അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ വിവാഹിതരായി.

കതിർമണ്ഡപത്തിനു മുന്നിലേക്ക് കല്യാണപ്പെണ്ണായി ആമി ഒരുങ്ങിവന്നപ്പോൾ ആളങ്ങു മാറി. ആമി ഫാമർ അമേരിക്കയ്ക്കാരിയാണെന്ന് ആരും പറയില്ലെന്ന് കല്യാണം കൂടാൻ വന്നവർ, വിവാഹം കൗതുകമായപ്പോൾ അതു പകർത്താനും ചിലർ,

കുർത്തയും മുണ്ടും ധരിച്ചാണ് റോണി സ്റ്റോഡ്ഗിൽ എത്തിയത്. പിന്നെ ചടങ്ങുകളെല്ലാം ആചാരപ്രകാരം നടന്നു. ആദ്യം തുളസിമാലയിട്ടു, പിന്നെ താലികെട്ടി. അഗ്നിസാക്ഷിയായി പ്രദക്ഷിണം. ആമി റോണിയുടെ ഭാര്യയായി.

യോഗാപഠനത്തിനായി കേരളത്തിലെത്തിയ 16 പേരടങ്ങുന്ന സംഘത്തിലെ അംഗങ്ങളാണ് ആമിയും റോണിയും. 21ന് സ്വന്തം രാജ്യത്തിലേക്ക് മടങ്ങിയാൽ ഒരു അമേരിക്കൻ കല്യാണം കൂടി ഇവർക്കുണ്ടാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.