Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ബാലൻ ഒരുദിവസം വലിച്ചിരുന്നത് 40 സിഗരറ്റ്, അവനെ ഇപ്പോൾ കണ്ടാൽ ഞെട്ടും!

Ardi Rizal അർദി റിസാൽ കുട്ടിയായിരുന്നപ്പോൾ

ദിവസത്തിൽ 40 സിഗരറ്റ് വലിക്കുന്ന ബാലൻ എന്ന പേരിൽ കുപ്രസിദ്ധി നേടിയ ഇന്തോനേഷ്യൻ സ്വദേശിയായ അർദി റിസാൽ എന്ന ബാലനെ ഓർമയുണ്ടോ? വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരമൊരു ദുശ്ശീലത്തിന് അടിമയായ ഈ ബാലന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നവ മാധ്യമങ്ങളിലൂടെ ബാലനെക്കുറിച്ചുള്ള വാർത്ത വായിച്ചവർ ഞെട്ടി. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും അർദിയെത്തേടി ഉപദേശങ്ങൾ എത്തി. 

പുകവലി മാത്രമായിരുന്നില്ല അർദിയുടെ പ്രശനം, ചെറുപ്രായത്തിൽ തന്നെ അമിതവണ്ണം എന്ന വിപത്തിന്റെയും അടിമയായിരുന്നു അർദി. അളവിൽ കൂടുതൽ ആഹാരം കഴിക്കുക, പുകവലിക്കുക ഇതു മാത്രമായിരുന്നു ആ ബാലന്റെ ഇഷ്ട വിനോദങ്ങൾ. ഇന്തോനേഷ്യയുടെ ഗ്രാമപ്രദേശത്ത് താമസമാക്കിയ അർദിയുടെ കുടുംബം കുഞ്ഞിനെ ഈ ദുശ്ശീലങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. 

Ardi Rizal അർദി റിസാൽ വണ്ണം വച്ച സമയത്തും ഇപ്പോഴുമുള്ള ചിത്രങ്ങൾ

എന്നാൽ അർദിയുടെ അവസ്ഥ വാർത്തയായതോടെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ അർദിയുടെ ചികിത്സയും സരംക്ഷണവും ഏറ്റെടുക്കാൻ മുന്നോട്ടു വന്നു. ഇപ്പോൾ 8 വർഷങ്ങൾക്കു ശേഷം ഈ ബാലന്റെ അവസ്ഥ എന്താണ് എന്ന് അറിയുമോ? പുകവലിയും അമിത ഭക്ഷണവും എല്ലാം നിർത്തി, അർദി നല്ല മിടുക്കൻ കുട്ടിയായി മാറിക്കഴിഞ്ഞു. ഇപ്പോൾ ഒരു സാധാരണ കുട്ടിയെ പോലെ ആവശ്യത്തിന് മാത്രം ഭക്ഷണം , ചിട്ടയായ ജീവിതം., സിഗരറ്റ് വലി പോലുള്ള ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല.

ഈ അവസ്ഥയിൽ എത്താൻ അർദിക്ക് നല്ലപോലെ കഷ്ടപ്പെടേണ്ടി വന്നു. വർഷങ്ങളോളം ചികിത്സയെടുത്തും വ്യായാമവും ഡയറ്റിങും ജീവിതത്തിന്റെ ഭാഗമാക്കിയുമൊക്കെയാണ് അർദി പുതിയ ജീവിതത്തിലേക്കു വന്നത്. ഇപ്പോൾ അർദി പൂർണ്ണ ആരോഗ്യവാനാണ്. പുകവലി മൂലം ശരീരത്തിൽ അടിഞ്ഞു ചേർന്ന നിക്കോട്ടിൻ ചികിത്സയിലൂടെ നീക്കം ചെയ്തു. പുകവലി നിർത്താൻ വിഷമമാണ് എന്നു പറയുന്നവർ അർദിയുടെ ജീവിതം ഒന്നറിയുന്നത് നന്നായിരിക്കും.