Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സിറിഞ്ചുകൾ പറയും അമ്മയുടെ സ്നേഹം!

Baby Surrounded by Syringes

ഈ സിറിഞ്ചുകൾ നല്കിയത് വേദനയല്ല, മധുരമാണ്! ഹൃദയത്തിന്റെ രൂപത്തിൽ അടുക്കി വെച്ചിരിക്കുന്ന നൂറുകണക്കിന് സിറിഞ്ചുകൾക്ക് നടുവിൽ സുഖമായി മയങ്ങുന്ന സുന്ദരിയായ ഒരു പിഞ്ചുകുഞ്ഞിന്റെ ചിത്രം കഴിഞ്ഞ ഒരാഴ്ചയായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. സിറിഞ്ചുകൾ സാധാരണ അത്ര നല്ല സൂചന അല്ലെങ്കിലും ഈ ചിത്രം ആ കുട്ടിയുടെ അമ്മയുടെ സ്നേഹവും മാതൃത്വത്തിന്റെ മഹനീയതയുമാണ് വെളിവാക്കുന്നത്. സ്വാഭാവികമായ ഗർഭധാരണം സാധ്യമല്ലാതെ വന്ന എയ്ഞ്ചല നിക്കോള എന്ന 42കാരിയായ വനിത കൃതൃമബീജസങ്കലനത്തിലൂടെ വർഷങ്ങൾക്ക് ശേഷമാണ് ഒരു പെണ്‍കുഞ്ഞിനെ ഗർഭം ധരിച്ചത്.

നീണ്ട നാളത്തെ ചികിത്സയ്ക്ക് ആവശ്യമായി വന്ന സിറിഞ്ചുകളും മരുന്ന് കുപ്പികളും എയ്ഞ്ചല സൂക്ഷിച്ചു വെച്ചിരുന്നു. നാല് മാസം മുമ്പ് സോഫിയ എന്ന കുഞ്ഞിന് ജന്മം നല്കിയ എയ്ഞ്ചല ഈ സിറിഞ്ചുകൾ മുഴുവൻ ഹൃദയത്തിന്റെ ആകൃതിയിൽ അടുക്കുകയായിരുന്നു. തന്നെ കുത്തിവെയ്ക്കാൻ ഉപയോഗിച്ച സിറിഞ്ചുകൾ അങ്ങനെ ഒരമ്മയുടെ സന്തോഷത്തിലേക്കുള്ള ഓർമ്മയുടെ അവശേഷിപ്പുകൾ ആയി മാറി. സോഫിയയെ എത്ര അതിയായി താൻ ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുക കൂടിയായിരുന്നു ആ വേദനയുടെ സിറിഞ്ചുകൾ.

കൃതൃമ ബീജ സങ്കലനത്തിലൂടെ കുട്ടികളുണ്ടായ അനേകം ദമ്പതികൾ തങ്ങളുടെ ഓർമ്മകൾ എയ്ഞ്ചല നിക്കൊളയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെയ്ക്കുകയും ചെയ്തു. പലരും അവരുടെ അനുഭവങ്ങളും, ചിത്രങ്ങളും ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്തു. കുട്ടികളില്ലാത്ത ദമ്പതികൾക്ക് പുത്തൻ പ്രതീക്ഷ കൂടിയായിട്ടാണ് ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തതെന്ന് എയ്ഞ്ചല പറയുന്നു, ഒപ്പം സോഫിയ അറിയണം, അവളുടെ അമ്മ എത്രത്തോളം വേദന സഹിച്ചു അവൾക്കു വേണ്ടിയെന്ന്, എയ്ഞ്ചല കൂട്ടിച്ചേർത്തു. 16,000 ലധികം ആളുകൾ ലൈക്ക് ചെയ്യുകയും, ആയിരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്യുന്നു