Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയപ്പെട്ട പ്രസിഡന്റ്, ഒമ്രാനെ എന്റെ വീട്ടിൽ എത്തിക്കാമോ? - കണ്ണ് നനയ്ക്കുമൊരു കത്ത്

alex ഒമ്രാൻറെ സമപ്രായക്കാരനായ അലക്സിന് ആ നിസഹായ മുഖം അങ്ങനെയൊന്നും മറക്കാനായില്ല . ചിത്രത്തിനു കടപ്പാട് - ഫെയ്സ്ബുക്ക്

സിറിയയിലെ വ്യോമാക്രമണത്തിൽ മുഖത്താകെ ചോരയുമായി ആംബുലൻസിൽ നിർവികാരനായി ഇരിക്കുന്ന അഞ്ചു വയസ്സുകാരൻ ഒമ്രാൻ. ഒരു വിങ്ങലോടെ ലോകം മുഴുവൻ അവന്റെ ദയനീയത കണ്ടു. യുദ്ധത്തിന്റെ മറ്റൊരു ഭീകരമുഖമായിരുന്നു ആ ബാലനിൽ കണ്ടത്. അന്ന് വീടും മാതാപിതാക്കളും എല്ലാം നഷ്ടപ്പെട്ട അവൻറെ മേൽ സഹതാപം ചൊരിഞ്ഞ് കടമ തീർത്ത് നാമെല്ലാം സൗകര്യപൂർവം അവനെ മറന്നു.

എന്നാൽ ന്യൂയോർക്കിൽ നിന്നുള്ള ഒമ്രാൻറെ സമപ്രായക്കാരനായ അലക്സിന് ആ നിസ്സഹായ മുഖം അങ്ങനെയൊന്നും മറക്കാനായില്ല. തന്നെക്കൊണ്ട് എന്തുചെയ്യാനാകുമെന്നു ചിന്തിച്ച അലക്സ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഒരു കത്ത് എഴുതാൻ തീരുമാനിച്ചു. ഒമ്രാനെ തന്റെ വീട്ടിൽ എത്തിക്കാൻ സഹായം ചോദിച്ചു കൊണ്ടുള്ള അലക്സിന്റെ ആ കത്ത് ഒബാമ കഴിഞ്ഞ യുഎൻ സമ്മേളനത്തിൽ വായിച്ചതോടെ അലക്സ്സും കത്തും ലോകത്താകമാനം ശ്രദ്ധ നേടി.

Omran സിറിയയിലെ വ്യോമാക്രമണത്തിൽ മുഖത്താകെ ചോരയുമായി ആമ്പുലൻസിലിൽ നിർവികാരനായി ഇരിക്കുന്ന അഞ്ചു വയസ്സുകാരൻ ഒമ്രാൻ

അലക്സിന്റെ കത്ത് ഇങ്ങനെ തുടങ്ങുന്നു,

"പ്രിയപ്പെട്ട പ്രസിഡന്റ് ഒബാമ,

ആംബുലൻസിൽ നിർവികാരനായി ഇരിക്കുന്ന ആ ബാലനെ ഓർക്കുന്നോ? അവനെ കണ്ടെത്തി എന്റെ വീട്ടിൽ എത്തിക്കാമോ? ബലൂണുകളും പൂക്കളും കൊടികളുമായി ഞങ്ങൾ അവനായി കാത്തു നിൽക്കാം. അവന് ഒരു കുടുംബം നൽകാം. അവൻ ഞങ്ങളുടെ സഹോദരനായിരിക്കും, എന്റെ സഹോദരി കാതറിൽ അവനു നൽകാനായി പൂമ്പാറ്റകളെ ശേഖരിക്കുകയാണ്.. എനിക്ക് സിറിയക്കാരനായ ഒമർ എന്ന ഒരു കൂട്ടുകാരനുണ്ട്, ഞാനവനെ ഒമറിന് പരിചയപ്പെടുത്താം. ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാമല്ലോ. ബർത്ത്ഡേ പാർട്ടികളിൽ അവനെ ക്ഷണിക്കാം. അവനെ പുതിയ ഭാഷയായ ഇംഗീഷ് പഠിപ്പിക്കാം. അവന്റെ സഹോദരൻ അലക്സ് അവനെപ്പോലെ ദയാലുവാണെന്ന് അവനോട് പറയാമോ. അവന് ഞങ്ങളുടെ കളിപ്പാട്ടങ്ങൾ ഷെയർ ചെയ്യാം. എന്റെ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാം. കണക്കിൽ കൂട്ടാനും കുറയ്ക്കാനുമൊക്കെ ഞാനവനെ പഠിപ്പിക്കാം. കാതറിൻ ആരെക്കൊണ്ടും തൊടീക്കാതെ വച്ചിരിക്കുന്ന ലിപ്ഗ്ളോസിന്റെ മണം അറിയാം. "

alex-letter അലക്സ് പ്രസിഡന്റ് ഒബാമയ്ക്ക് എഴുതിയ കത്ത്

അലക്സിന്റെ കത്തിന് ഒബാമ എങ്ങനെയാകും പ്രതികരിക്കുകയെന്ന് ലോകമൊട്ടാകെ നോക്കിയിരിക്കുകയാണ്. ഏതായാലും 2017 ൽ 110,000 സിറിയൻ അഭയാർഥികൾക്ക് അഭയം നൽകാൻ തീരുമാനിച്ചതായി ഒബാമ യുഎൻ സമ്മേളനത്തിൽ അറിയിച്ചു. നാമെല്ലാം അലക്സിനെപ്പോലെ ചിന്തിക്കുകയാണെങ്കിൽ ഈ ലോകം എത്ര സുന്ദരമാകുമായിരുന്നു എന്ന് കത്ത് വായിച്ച ഒബാമ പറഞ്ഞു.  

Your Rating: