Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളെ വേർപെടുത്തല്ലേ

twin sisters സയാമീസ് ഇരട്ടകളായ പാനും പിനും

ഒരിക്കലും പിരിയാനാകാത്ത വിധം കൂടിചേർന്നായിരിക്കും മിക്കവാറും സയാമീസ് ഇരട്ടകളെ സൃഷ്ടിച്ചിരിക്കുന്നത്. പിരിയണമെന്ന് ആഗ്രഹിച്ചാലും സാധിക്കാതെ ഒരുനിമിഷം പോലും വേര്‍പിരിഞ്ഞിരിക്കാനാവാത്ത വിധം കൂടിച്ചർന്നിരിക്കുകയാണ് തായ്‌ലൻഡ് സ്വദേശികളായ ഈ ഇരട്ടകുട്ടികൾ. ഇടുപ്പുകൾ രണ്ടും കൂടിചേർന്ന നിലയിൽ ജനിച്ച് ഇവർക്ക് ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞ് രണ്ടു ജീവിതം നയിക്കാൻ സാധിക്കും. എന്നാൽ തങ്ങൾക്ക് ഒരിക്കലും പിരിയേണ്ടെന്ന വാശിയിലാണ് ഏഴുവയസുകാരായ പാനും പിനും.

twin sisters തങ്ങൾക്ക് ഒരിക്കലും പിരിയേണ്ടെന്ന വാശിയിലാണ് ഏഴുവയസുകാരായ പാനും പിനും

ഇരുവരേയും വേര്‍പെടുത്താനുള്ള സാധ്യതകള്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചെങ്കിലും തങ്ങള്‍ക്ക് ഒരുമിച്ച് തന്നെ ജീവിച്ചാല്‍ മതിയെന്നായിരുന്നു സഹോദരിമാര്‍ പറഞ്ഞത്. ഇത് ഇവരുടെ മുത്തച്ഛനും മുത്തശ്ശിയും അംഗീകരിക്കുകയും ചെയ്തു. നാലു കൈകളുണ്ടെങ്കിലും ഇവർക്ക് രണ്ടുകാലുകൾ മാത്രമാണുള്ളത്. കൈകളും കാലുകളും കുത്തിയാണ് ഇരുവരും നടക്കുന്നത്. ഒരു കാല്‍ പിന്‍ നിയന്ത്രിക്കുമ്പോള്‍ മറ്റേ കാല്‍ പാന്‍ നിയന്ത്രിക്കും. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമാണ് ഇരുവരുടെയും താമസം. തങ്ങളുടെ കുഞ്ഞുസൈക്കിളിൽ പരിസരം മുഴുവൻ ചുറ്റിനടക്കുന്നതാണ് ഇരുവരുടെയും പ്രിയവിനോദം.

twin sisters നിരവധി കൂട്ടുകാരുള്ള ഇവരുടെ ഏറ്റവും വലിയ ആഗ്രഹമാണ് ജീവിതകാലം മുഴുവൻ വേർപിരിയാതെ കഴിയുക എന്നുള്ളത്

ആരെങ്കിലും സൈക്കിളിൽ ഇരുത്തേണ്ട താമസം ഇരുവരും അനായാസമായി സൈക്കിളോടിച്ച് പോകും. പ്രത്യേകം തയ്യാറാക്കിയ നീന്തൽകുളത്തിൽ ആവോളം നീന്തും. ചെറുപ്രായത്തിൽ തന്നെ സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങൾ ഇവർ പഠിച്ചുകഴിഞ്ഞു. നിരവധി കൂട്ടുകാരുള്ള ഇവരുടെ ഏറ്റവും വലിയ ആഗ്രഹമാണ് ജീവിതകാലം മുഴുവൻ വേർപിരിയാതെ കഴിയുക എന്നുള്ളത്.