Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയില്ലാത്ത മക്കളെ സ്വന്തമാക്കി വളർത്തി, കണ്ണുനനയിക്കും ആ ട്വിസ്റ്റും സർപ്രൈസുകളും !

കണ്ണുനനയാതെ കാണാനാവില്ല ആ ട്വിസ്റ്റും സർപ്രൈസുകളും

ഇതൊരു ചെറിയ കഥയാണ്. സഹജീവികളോട് നൻമയുള്ള, അലിവുള്ള  കുറെ ആളുകൾ നമുക്ക് ചുറ്റും ഇനിയുമുണ്ടെന്നുള്ളതിന് ജീവിക്കുന്ന തെളിവുകളായി ഒരു അമ്മയും അവരുടെ കുടുംബവും, ആ നൻമ തിരിച്ചറിഞ്ഞ് എത്രയോ ഇരട്ടിയായി അവർക്കു തിരിച്ചു നൽകിയ ഫോക്സ് 5 സർപ്രൈസ് സ്ക്വാഡ് എന്ന സംഘടനയും. ഈ രണ്ട് കൂട്ടരുടെയും നൻമയുെട കഥപറയുന്ന ഈ വിഡിയോ കണ്ണുനനയാതെ കാണാനാവില്ല ആർക്കും.

ഒാഡ്രിയെന്ന അമ്മ പറക്കമുറ്റാത്ത മൂന്ന് മക്കളുമൊത്താണ് താമസിച്ചിരുന്നത്. എന്തൊക്കെയോ ടെസ്റ്റുകൾക്കായി ആശുപത്രിയിൽ പോകേണ്ടി വന്ന ഒാഡ്രി മക്കളെ ഒരു ദിവസത്തേയ്ക്ക് ഒന്നു നോക്കാൻ അയൽവാസിയായ ടിഷ എന്ന സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. അത്രയൊന്നും അടുപ്പമോ പരിചയമോ ഒന്നുമില്ലെങ്കിലും ടിഷ മടിയൊന്നും പറയാതെ സമ്മതിച്ചു. ടിഷയും ഭര്‍ത്താവ് കെവിനും അഞ്ച് മക്കളുമടങ്ങുന്ന ആ വീട്ടിൽ ആവശ്യത്തിന് സ്ഥലമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒാഡ്രിയുെട അപേക്ഷ നിരസിക്കാൻ അവർക്ക് തോന്നിയില്ല.

കണ്ണുനനയാതെ കാണാനാവില്ല ആ ട്വിസ്റ്റും സർപ്രൈസുകളും

എന്നാൽ ആശുപത്രിയിലെത്തിയ ഒാഡ്രിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. വയറിനകത്ത് മാരകമായ കാൻസറാണെന്നറിഞ്ഞ അവർ തകർന്നുപോയി. ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചു. മക്കൾക്കു വേണ്ടി പോരാടാൻ തന്നെ ഒാഡ്രി തീരുമാനിച്ചു. ഡോക്ടർമാർക്കു പോലും ഒാഡ്രിയുടെ കാര്യത്തിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. തന്റെ സമയമടുത്തുവെന്ന് മനസിലായ ഒാഡ്രി മക്കളെ എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമിച്ചു. ഒാഡ്രിയും ടിഷയും അത്ര അടുത്ത കൂട്ടുകാരൊന്നുമായിരുന്നില്ല. തിരക്കിട്ട ജീവിതത്തിനിടെ അത്രയ്ക്ക് പരിചയപ്പെടാനും ഇരുവർക്കും കഴി‍ഞ്ഞിരുന്നില്ല.

മടിച്ചുമടിച്ചാണെങ്കിലും ഒാഡ്രി തന്റെ കാലശേഷം മൂന്ന് മക്കളെ സംരക്ഷിക്കാമോ എന്ന് ടിഷയോട് അപേക്ഷിച്ചു, ഒാഡ്രിയെ അമ്പരപ്പിച്ചുകൊണ്ട് ടിഷയും കെവിനും ഒാഡ്രിയുെട അവസാന ആഗ്രഹം സമ്മതിച്ചു. തൻറെ അഞ്ച് മക്കൾക്കൊപ്പം ഒാഡ്രിയുടെ മൂന്നു കുട്ടികൾക്കുമായി ആ വീടിന്റെ വാതിലുകൾ തുറന്നു. അനാഥാലയത്തിൽ വളർന്ന ടിഷയ്ക്ക് ആ കുട്ടികളെ അങ്ങനെ ഉപേക്ഷിക്കാൻ തോന്നിയില്ലായെന്നതാണ് സത്യം.

ഒാഡ്രി കുറച്ചു കാലം കൂടെ ജീവിച്ചിരിക്കുെമന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ അപ്രതീക്ഷിതമായി അവർ ഈ ലോകത്തോട് വിട പറഞ്ഞു, വേദനകൾക്കിടയിലും തന്‍റെ പൊന്നോമനകളെ സുരക്ഷിതമായി ടിഷയുടെ കൈകളിലേൽപ്പിച്ച സമാധാനത്തിലാണ് അവർ അന്ത്യശ്വാസം വലിച്ചത്. അത്രയ്ക്കൊന്നും സാമ്പത്തികമായി നല്ല നിലയിലല്ലെങ്കിലും ഒാഡ്രിയുടെ കുറവറിയിക്കാതെ ആ കുഞ്ഞുങ്ങളെ അവർ സംരക്ഷിച്ചു. തങ്ങളുടെ മക്കളെപ്പോലെ കരുതൽ നൽകി അവരെ വളർത്തി.

കണ്ണുനനയാതെ കാണാനാവില്ല ആ ട്വിസ്റ്റും സർപ്രൈസുകളും

ഇനിയാണ് കഥയുടെ യഥാർഥ ട്വിസ്റ്റ്. ഫോക്സ് 5 സർപ്രൈസ് സ്ക്വാഡ് എന്ന സംഘടന ഇവരുടെ ജീവിതം മാറ്റി മറിക്കുകയാണ്. യുണൈറ്റഡ് നിസ്സാനും അമേരിക്ക ഫസ്റ്റ് ക്രഡിറ്റ് യൂണിയനും സ്പോൺസർ ചെയ്യുന്ന ഫോക്സ് 5 സർപ്രൈസ് സ്ക്വാഡ്, ലാസ് വെഗാസ് വാലിയിലെ ആളുകളെ അപ്രതീക്ഷിത സർപ്രൈസുകൾ നൽകി ‍‍ഞെട്ടിക്കാറുണ്ട്. സമ്മാനങ്ങൾ അർഹിക്കുന്നവരെ ആർക്കും ഫോക്സ് 5 സർപ്രൈസ് സ്ക്വാഡിന് നിർദ്ദേശിക്കാം. ഇവരുടെ അയൽവാസിയായ എലിസബത്ത് എന്ന സ്ത്രീയാണ് ടിഷയുടെ കുടുംബത്തെ സ്ക്വാഡിന് നിർദ്ദേശിച്ചത്.

അപ്രതീക്ഷിതമായി ടിഷയുട വീട്ടിലെത്തിയ ഫോക്സ് 5 സർപ്രൈസ് സ്ക്വാഡ് എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഒരാഴ്ച ആ കുടുംബത്തെ മറ്റൊരിടത്തേയ്ക്ക് മാറ്റിപാർപ്പിക്കുകയാണ്. പിന്നീട് നടക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന മാറ്റമാണ്.. ആ വീടിന്‍റെ മുഖഛായ ആകെ മാറ്റിമറിക്കുകയാണ്. പുതുപുത്തൻ ഫർണിച്ചറുകളും കിടിലൻ കിടപ്പുമുറികളും ഗിഫ്റ്റ് കൂപ്പണും, കുട്ടികൾക്കാവശ്യമുള്ള പഠനോപകരണങ്ങള്‍ ഒരുവർഷത്തേക്ക് വീട്ടുസാധനങ്ങൾ വാങ്ങാനുള്ള കൂപ്പണുകൾ അങ്ങനെ സമ്മാനപ്പെരുമഴയായിരുന്നു പിന്നെ.

കണ്ണുനനയാതെ കാണാനാവില്ല ആ ട്വിസ്റ്റും സർപ്രൈസുകളും

തങ്ങളുടെ വീടിന്റെ മാറ്റം കണ്ട് അന്തംവിട്ടുനിന്ന അവരുടെ മുൻപിലേക്ക് ഒരു പുത്തൻ കാർ ഒഴുകിയെത്തി. പത്ത് പേരുള്ള ആ കുടുംബത്തിന് അത് ആവശ്യംതന്നെയായിരുന്നു. അസൗകര്യങ്ങളിലും മറ്റൊരു സ്ത്രീയുടെ മൂന്നുകുട്ടികളെ ഒപ്പം കൂട്ടിയ ആ കുടുംബത്തിന് അവരർഹിക്കുന്ന സർപ്രൈസാണ് ലഭിക്കുന്നത്. ടിഷയുടെയും കുടുംബത്തിന്‍റേ നൻമയ്ക്ക് മുൻപിൽ ഈ സമ്മാനങ്ങളൊന്നും തന്നെ മതിയാവില്ലെങ്കിലും സന്തോഷത്താൽ നിറയുന്ന അവരുടെ കണ്ണുകൾ... അത് കാണാൻതന്നെ നല്ല ഭംഗിയല്ലേ...