Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം വയസിൽ പിരിഞ്ഞു, മുപ്പത്തിമൂന്നിൽ ഒന്നിച്ചു !

amy-giberson-2 ആമി ജിബേഴ്സണും ജസ്റ്റിന്‍ പൗണ്ടേഴ്സും പ്രീസ്കൂൾ ചിത്രവും ഇപ്പോഴത്തെ ചിത്രവും

സിനിമകളിലൊക്കെ നാം കണ്ടിട്ടുണ്ട് കളിക്കൂട്ടുകാരായി പിരിഞ്ഞ് വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമു‌ട്ടുന്നതും പ്രണയിക്കുന്നതും. ഒടുവിൽ കഥാന്ത്യത്തിലായിരിക്കും മനസിലാവുക താൻ പ്രണയിക്കുന്നത് പഴയ കളിക്കൂട്ടുകാരിയെ തന്നെയാണെന്ന്. ഇത്തരം നൊസ്റ്റാൾജിക് രംഗങ്ങൾ അരങ്ങേറിയ ധാരാളം സിനിമകള്‍ ഉണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ ഇങ്ങനെയൊന്നു സംഭവിച്ചാലോ? പെട്ടെന്നങ്ങു വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ? സെന്റ് പീറ്റേഴ്സ് ബർഗിലെയും ഫ്ലോറിഡയിലെയും കമിതാക്കളാണ് മുപ്പത്തു വർഷങ്ങൾക്കു ശേഷം കളിക്കൂട്ടുകാരിയെ തന്നെയാണ് പ്രണയിക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞിരിക്കുന്നത്.

amy-giberson ആമി ജിബേഴ്സണും ജസ്റ്റിന്‍ പൗണ്ടേഴ്സും

ഓൺലൈൻ സൈറ്റു വഴിയാണ് ആമി ജിബേഴ്സണും ജസ്റ്റിന്‍ പൗണ്ടേഴ്സും പരിചയപ്പെടുന്നത്. മുപ്പത്തിമൂന്നുകാരായ ഇരുവർക്കും സമാന ആശയങ്ങളും ഇഷ്ടങ്ങളുമൊക്കെയായിരുന്നു പതുക്കെ പ്രണയത്തിലുമായി. പഴയ കാര്യങ്ങൾ പറഞ്ഞു വരുന്നതിനിടെയാണ് മൂന്നാം വയസിൽ ആദ്യമായി ഇഷ്ടം തോന്നിയ പ്രണയത്തെത്തന്നെയാണ് ഇരുവർക്കും തിരിച്ചു കിട്ടിയതെന്നു മനസിലായത്. ഒരു ദിവസം കാറിൽ ഇരിക്കുന്നതിനിടെയാണ് ജസ്റ്റിൻ കാമുകിയോടു പറഞ്ഞത് തന്റെ മൂന്നാം വയസിൽ പ്രീ സ്കൂളിലുണ്ടായിരുന്ന ആമി എന്ന പെൺകുട്ടിയെ തനിക്കു വളരെ ഇഷ്ടമായിരുന്നെന്നും അതുകൊണ്ട് ആമി എന്ന പേരിനോട് ഇപ്പോഴും ഇഷ്ടക്കൂടുതൽ ആണെന്നും. കൂടുതൽ സംസാരിച്ചു വന്നപ്പോഴാണ് രണ്ടുപേരും സൺഷൈൻ പ്രീ സ്കൂളിലായിരുന്നെന്നും ഇപ്പോഴത്തെ ആമി തന്നെയാണ് പഴയ കളിക്കൂട്ടുകാരി ആമി എന്നും മനസിലാക്കിയത്. അങ്ങനെ വീട്ടുകാരോടു തങ്ങളുടെ പഴയ ഫോട്ടോകൾ അന്വേഷിച്ചു. അപ്പോഴാണ് ജസ്റ്റിന്റെ അമ്മ ആമിയും ജസ്റ്റിനും ഒന്നിച്ചിരിക്കുന്ന പഴയ ചിത്രം കാണിച്ചത്. സന്തോഷത്താൽ ഇരുവരും കരഞ്ഞു. ഒന്നും അറിയാത്ത പ്രായത്തിലാണെങ്കിലും വർഷങ്ങളായി ജസ്റ്റിൻ സ്നേഹിച്ചു നടന്നതു തന്റെ പേരു തന്നെയാണല്ലോയെന്നോർത്ത് സന്തോഷത്താലാണ് കരഞ്ഞതെന്ന് ആമി പറഞ്ഞു. അധികം വൈകാതെ വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും ഇപ്പോൾ.

amy-giberson-1 ആമി ജിബേഴ്സണും ജസ്റ്റിന്‍ പൗണ്ടേഴ്സും
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.